Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2016 1:54 PM GMT Updated On
date_range 2016-07-21T19:24:04+05:30ഫീസ് വര്‍ധന: ജില്ലാ രജിസ്ട്രാര്‍ ഓഫിസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
text_fieldsമലപ്പുറം: രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്‍റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫിസിന് മുന്നില്‍ ഉപരോധ സമരം നടത്തി. ഒഴിമുറി, ഭാഗപത്രം, ദാനം എന്നിവക്കുള്ള മുദ്രപത്ര നിരക്ക് വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നടപടി പിന്‍വലിച്ചില്ളെങ്കില്‍ ശനിയാഴ്ച മലപ്പുറം പാര്‍ലിമെന്‍റ് പരിധിയിലുള്ള മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളും ഉപരോധിക്കാനാണ് തീരുമാനം. പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിയാസ് മുക്കോളി, പി. ഹസ്സന്‍, പി.കെ. നൗഫല്‍ബാബു, പി. നിധീഷ്, അജിത്ത് പുളിക്കല്‍, ഇ. സഫീര്‍ജാന്‍, ഷരീഫ് മുല്ലക്കാട്ട്, റിയാസ് കല്ലന്‍, അഷ്റഫ് പാറക്കുത്ത്, ലത്തീഫ്, എന്‍.സി. അന്‍വര്‍ സാദത്ത്, എം.കെ. ശറഫുദ്ദീന്‍, അസീസ് കൈപ്രന്‍, കെ.വി. ഹുസൈന്‍, ഷറഫുദ്ദീന്‍ വള്ളുവമ്പ്രം, അജ്മല്‍ വെളിയോട്, അഷ്റഫ് ഒട്ടുംപുറം എന്നിവര്‍ നേതൃത്വം നല്‍കി. ഉപരോധത്തിന് ശേഷം മലപ്പുറം എസ്.ഐ സന്തോഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
Next Story