Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2016 5:54 PM IST Updated On
date_range 19 July 2016 5:54 PM ISTപരപ്പനങ്ങാടി നഗരസഭക്ക് എട്ടു കോടിയുടെ കന്നി ബജറ്റ്
text_fieldsbookmark_border
പരപ്പനങ്ങാടി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെ ആസ്പദമാക്കി പരപ്പനങ്ങാടി നഗരസഭ 2016-17 വാര്‍ഷിക കരട് പദ്ധതിരേഖക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. 8,15,25,500 രൂപ വരവും അത്രതന്നെ സംഖ്യ ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റിനാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. വികസന ഫണ്ട് പൊതു വിഭാഗത്തില്‍നിന്ന് 1,97,69,000 രൂപയും വികസന ഫണ്ട് എസ്.സി.പി വിഭാഗത്തില്‍നിന്ന് 63,47,000 രൂപയും ലോക ബാങ്കില്‍നിന്ന് 65,00,000 രൂപയും പതിമൂന്നാം ധനകാര്യ കമീഷന്‍ ഗ്രാന്‍റായി 1,16, 56,000 രൂപ മെയ്ന്‍റനന്‍സ് ഗ്രാന്‍റ് (റോഡിതരം) 57, 42,000 രൂപ മെയ്ന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്) 16,12,000 രൂപ തുടങ്ങിയവക്ക് തുക വകയിരുത്തി. പഴയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് പത്തു ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. നഗരസഭയുടെ പകുതി ഭാഗം ഉള്‍കൊള്ളുന്ന തീരപ്രദേശത്തെ വീട് റിപ്പയറിങിന് നാലു ലക്ഷം രൂപയാണ് നീക്കിവെച്ചത്. തീരദേശത്തെ എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണത്തിന് 12 ലക്ഷം രൂപയും നീക്കിവെച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച വേതനത്തില്‍ പകുതി തുക പ്രാദേശിക ഭരണകൂടം നീക്കിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്മേല്‍ പദ്ധതിരേഖ മൗനം പാലിച്ചെങ്കിലും പിന്നീട് 28 ലക്ഷം രൂപ ഈ ഇനത്തില്‍ നീക്കി വെക്കുമെന്നും ഇത് തനത് ഫണ്ടില്‍നിന്ന് കണ്ടത്തെുമെന്നും സെക്രട്ടറി പി.സി. സാമുവല്‍ അറിയിച്ചു. സെമിനാര്‍ നഗരസഭ അധ്യക്ഷ വി.വി ജമീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എച്ച്. ഹനീഫ അധ്യക്ഷത വഹിച്ചു. വികസന സ്ഥിര സമിതി ചെയര്‍പേഴ്സന്‍ പി.ഒ. റസിയ സലാം വികസന നയരേഖ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story