Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2016 12:58 PM GMT Updated On
date_range 12 July 2016 12:58 PM GMTഎ.ആര് നഗര്‍, ഇരുമ്പുചോല, കൊളപ്പുറം ഭാഗങ്ങളില്‍ മോഷണം വ്യാപകം
text_fieldsbookmark_border
തിരൂരങ്ങാടി: എ.ആര് നഗര്‍, ഇരുമ്പുചോല, കൊളപ്പുറം ഭാഗത്ത് മോഷണം വ്യാപകം. വി.കെ പടിയിലെ ചോലക്കല്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ വീട്ടില്‍ കയറിയ മോഷ്ടാവ് റാഡോ വാച്ചും ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തുനിന്ന് രണ്ടര പവന്‍െറ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം. വീടിന്‍െറ അടുക്കള ഭാഗത്തെ ഗ്രില്‍ തകര്‍ത്ത് രണ്ട് വാതിലുകളും പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കുട്ടിയുടെ ആഭരണം കവര്‍ന്ന ശേഷം മാതാവിന്‍െറ ആഭരണം കവരാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. മുറിയുടെ പുറത്തുനിന്ന് മോഷ്ടാവ് വാതില്‍ തള്ളിത്തുറക്കാര് ശ്രമിച്ചപ്പോള്‍ വീട്ടമ്മ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. ഇതേതുടര്‍ന്നാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കൊളപ്പുറം, ഇരുമ്പുചോല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മൂന്ന് വീടുകളില്‍ മോഷണം നടന്നിരുന്നു. ഇരുമ്പുചോലയിലെ പാറക്കാട്ട് അബ്ദുറഷീദിന്െറ വീട്ടില്‍നിന്ന് ഏഴേ മുക്കാല്‍ പവന് സ്വര്‍ണാഭരണവും 12,000 രൂപയും കൊളപ്പുറം കഴുങ്ങുന് തോട്ടത്തില്‍ ഹുസൈന്‍െറ വീട്ടില്‍നിന്ന് ഒരു പവനും കവര്‍ന്നു. ഒരു മാസം മുമ്പ് ഇരുമ്പുചോലയിലെ ഒരു വീട്ടില്‍നിന്ന് 10 പവനും കൊളപ്പുറത്തെ വീട്ടില്‍നിന്ന് 15 പവനും കവര്‍ന്നിരുന്നു. ഒരു കേസിനും തുമ്പായിട്ടില്ല. തിരൂരങ്ങാടി പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story