Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2016 11:52 AM GMT Updated On
date_range 2016-07-10T17:22:54+05:30മലപ്പുറം മണ്ഡലത്തിന് ആശ്വാസം
text_fieldsമലപ്പുറം: തുക വകയിരുത്തിയില്ളെങ്കിലും സംസ്ഥാന ബജറ്റില്‍ മലപ്പുറം മണ്ഡലത്തിലെ നിരവധി പദ്ധതികളെക്കുറിച്ച് പരാമര്‍ശം. ഇവയില്‍ കോട്ടപ്പടിയിലെ ഗവ. താലൂക്ക് ആശുപത്രി വികസനം, കാന്‍സര്‍ സെന്‍റര്‍, ഗവ. വനിതാ കോളജ് വികസനം എന്നിവക്ക് കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവെച്ചിരുന്നു. ഈ മൂന്നു പദ്ധതികളും ഈ വര്‍ഷം തന്നെ പൂര്‍ത്തികരിക്കാനാണ് ആലോചന. 3.45 കോടി രൂപയായിയിരുന്നു കഴിഞ്ഞ ബജറ്റില്‍ ആശുപത്രി വികസനത്തിന് അനുവദിച്ചത്. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഇരുമ്പുഴി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പൂല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ വികസനത്തിനും ബജറ്റ് പ്രതീക്ഷ നല്‍കി. ആരോഗ്യരംഗത്തും മലപ്പുറം മണ്ഡലത്തിന് പരിഗണന ലഭിച്ചു. പൂക്കോട്ടൂര്‍, മൊറയൂര്‍, കോഡൂര്‍, പുല്‍പ്പറ്റ, ആനക്കയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടനിര്‍മാണത്തിന് ബജറ്റില്‍ പരിഗണന ലഭിച്ചു. കോടതി സമുച്ചയം, തസ്തിക നിര്‍ണയത്തോടെ പബ്ളിക് ഹെല്‍ത് ലാബ്, ഗവ. ടി.ടി.ഐ എന്നിവയും മലപ്പുറം മണ്ഡലത്തിനായി ബജറ്റില്‍ പരാമര്‍ശിച്ച പദ്ധതിയിലുള്‍പ്പെടും. ജില്ലാ കേന്ദ്രങ്ങളില്‍ അനുവദിച്ച സാംസ്കാരിക സമുച്ചയവും മണ്ഡലത്തിന് നേട്ടമാണ്. 40 കോടിയാണ് ഇതിന് അനുവദിച്ചത്. പട്ടര്‍കടവ്-എന്‍.കെ പടി പാലത്തിന് 10 കോടിയും ലഭിച്ചിട്ടുണ്ട്.
Next Story