Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2016 11:58 AM GMT Updated On
date_range 2016-07-09T17:28:37+05:30കടല്‍ ശാന്തമാകുന്നു; വള്ളങ്ങള്‍ ഇറക്കി തുടങ്ങി
text_fieldsപരപ്പനങ്ങാടി: രണ്ടാഴ്ചയായി കലി തുള്ളിയ കടല്‍ വ്യാഴാഴ്ചയോടെ ശാന്തമായി. ഇതോടെ നേരത്തെ അനുകൂല സാഹചര്യം തെരഞ്ഞ് പൊന്നാനി ബേപ്പൂര്‍ തുറമുഖങ്ങളിലേക്ക് മാറിയ മത്സ്യബന്ധന തോണികളും ചുണ്ടന്‍ ഫൈബര്‍ വള്ളങ്ങളും തിരിച്ചത്തെി തുടങ്ങി. എന്നാല്‍ ശാന്തമായ കടലില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മീന്‍ പിടിക്കാനിറങ്ങിയ വള്ളങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. കാലി വലകളുമായാണ് വള്ളങ്ങള്‍ തീരമണിഞ്ഞത്. വ്യാഴാഴ്ച ചില വള്ളങ്ങള്‍ക്ക് മീന്‍ ലഭ്യമായതിനെ തുടര്‍ന്ന് ഏറെ പ്രതീക്ഷയോടെയായിരുന്നു വള്ളങ്ങളെല്ലാം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കടലിലിറങ്ങിയത്. ഇന്ധനവും മനുഷ്യാധ്വാനവും ചെലവിട്ട് ഏറെനേരം കടലില്‍ കറങ്ങിയെങ്കിലും നിരാശയോടെയായിരുന്നു മടക്കം. വറുതിയും കടല്‍ക്ഷോഭവും തീര്‍ത്ത കടക്കെണിയില്‍ പെട്ടുലയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒരാഴ്ചക്കാലം ആശ്വാസവും പ്രതീക്ഷയും സമ്മാനിച്ചിരുന്നു. കടല്‍ ശാന്തമാവുക കൂടി ചെയ്തതോടെ ഏറെ ആവേശത്തോടെയായിരുന്നു കടലിലിറങ്ങിയിരുന്നത്. എന്നാല്‍, മത്സ്യ സാന്നിധ്യം ഉള്‍വലിഞ്ഞതോടെ കടലോരം വീണ്ടും നിരാശയിലാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കന്നി ബജറ്റിലും തീര ഭിത്തി നിര്‍മാണത്തിനും ഫിഷിങ് ഹാര്‍ബര്‍ നിര്‍മിതിക്കും നാമ മാത്ര തുക നീക്കിവെച്ചതും കടശ്വാസ പദ്ധതി തുടരാന്‍ തീരുമാനിച്ചതും മാറ്റിവെച്ചാല്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍െറ ക്ഷേമത്തിന് ആശാസ്യകരമായ പദ്ധതികളൊന്നുമില്ലാത്തതും കടലോര രാഷ്ട്രീയ വര്‍ത്തമാനങ്ങളിലെ ഏറ്റവും പുതിയ വിഷയങ്ങളിലൊന്നാണ്. കടല്‍ ശാന്തമായതോടെ വള്ളങ്ങളെല്ലാം തിരിച്ചത്തെിയതിനെ തുടര്‍ന്ന് കടലോരത്തെ വട്ട മൈതാന ചര്‍ച്ചയുടെ തിരകള്‍ക്ക് ശക്തിയേറിയിട്ടുണ്ട്.
Next Story