Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2016 11:10 AM GMT Updated On
date_range 2016-07-03T16:40:46+05:30രാത്രിയില്‍ ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി
text_fieldsതിരൂര്‍: കൂട്ടായി-തിരൂര്‍, വെട്ടം ചീര്‍പ്പ്-തിരൂര്‍, കഞ്ഞിപ്പുര-തിരുനാവായ റൂട്ടുകളില്‍ രാത്രി പതിവായി ട്രിപ്പ് മുടക്കി യാത്രക്കാരെ വലക്കുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തിരൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയെടുക്കും. റേഷന്‍ കടകളില്‍ ലഭിക്കുന്ന സാധനങ്ങള്‍ അതാതു മാസം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് ശരിയാക്കാന്‍ എസ്റ്റിമേറ്റ് അയച്ചെന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. വയല്‍ നികത്തുന്നത് കര്‍ശനമായി തടയുക, തിരുനാവായ കുറ്റിപ്പുറം റോഡില്‍ പൊലീസ് പിടിച്ചിട്ട മണല്‍വാഹനങ്ങള്‍ നീക്കം ചെയ്യുക, താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ വിശ്രമമുറി നന്നാക്കുക, അപകടം പതിയിരിക്കുന്ന ഓലപ്പീടിക, കളരിപ്പടി, ജ്യോതി വളവുകള്‍ നിവര്‍ത്തുക, കോട്ടക്കല്‍ പറപ്പൂര്‍ റോഡ് ജങ്ഷന്‍, ആര്യവൈദ്യശാല ജങ്ഷന്‍ എന്നിവിടങ്ങളില്‍ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. യോഗത്തില്‍ പി. കുഞ്ഞിമൂസ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ രോഷിണി നാരായണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളി, ഡിവൈ.എസ്.പി കെ.വി. സന്തോഷ്, പ്രദീപ് (എക്സൈസ്), ധനേഷ് (ജോ. ആര്‍.ടി.ഒ ഓഫിസ്), കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി, സി.എം.ടി. ബാവ, കെ. സെയ്തലവി മാസ്റ്റര്‍, എം.പി. മുഹമ്മദ് കോയ, എ. ശിവദാസന്‍, പി. ബാബു, പന്ത്രോളി മുഹമ്മദലി, പി.എ. ബാവ, പി.പി. അബ്ദുറഹ്മാന്‍, രാജു കെ. ചാക്കോ, രവി തേലത്ത്, ആനി ഗോഡ്ലീഫ്, താനാളൂര്‍ അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.
Next Story