Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഴിക്കൂട്ടില്‍ കയറിയ ...

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് വിഴുങ്ങിയത് എട്ട് കോഴികളെ!

text_fields
bookmark_border
നിലമ്പൂര്‍: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങി. ചുങ്കത്തറ കൂട്ടപാടി കാരാട്ടുചാലില്‍ അബൂബക്കറിന്‍െറ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് കോഴികളെ പെരുമ്പാമ്പ് അകത്താക്കിയത്. പാമ്പ് കൂടിന്‍െറ ഓട് വഴിയാണ് അകത്ത് കയറിയതെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ കൂട് തുറന്നപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരത്തെി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story