Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2016 6:51 PM IST Updated On
date_range 11 Jan 2016 6:51 PM ISTമൂന്ന് സെന്‍റ് കാത്തിരിക്കുന്നവര്‍ കൂടുതല്‍ മലപ്പുറത്ത്
text_fieldsbookmark_border
മഞ്ചേരി: തലചായ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് സെന്‍റിന്അപേക്ഷ നല്‍കിയവരില്‍ കൂടുതല്‍ പേര്‍ ഇപ്പോഴും മലപ്പുറത്ത്. നാലുവര്‍ഷം മുമ്പത്തെ കണക്കുപ്രകാരം 25,438 കുടുംബങ്ങളായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. ഇപ്പോഴവരുടെ എണ്ണം 24,512 ആണ്. ഇവര്‍ക്ക് മൂന്നുസെന്‍റ് വീതമെങ്കിലും നല്‍കാന്‍ വേണ്ടത് 8,00 ഹെക്ടര്‍ ഭൂമിയാണ്. 524 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടത്തെി. ഇതുകൂടി ചേര്‍ത്താല്‍ 1600 ഓളം പേര്‍ക്ക് ഭൂമി നല്‍കാനും പട്ടയമേള നടത്താനും കഴിഞ്ഞേക്കും. മലപ്പുറത്ത് ഇനി ഇത്തരത്തില്‍ റവന്യൂ ഭൂമിയോ മിച്ചഭൂമിയോ കണ്ടത്തൊനില്ളെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. മൂന്നുസെന്‍റ് സ്വന്തമായി ലഭിക്കുമെന്ന പ്രതീക്ഷയില്‍ മലപ്പുറത്ത് അപേക്ഷ നല്‍കി കാത്തിരിക്കുന്ന 25,438 കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ആദ്യഘട്ടത്തില്‍ കണ്ടത്തെിയത് 6.9728 ഹെക്ടറാണ്. രണ്ടരവര്‍ഷം മുമ്പ് വിവരാവകാശ അപേക്ഷക്ക് ജില്ലാ കലക്ടര്‍ കെ. ബിജു നല്‍കിയ മറുപടിയാണിത്. അതിനുശേഷം ഭൂരഹിതര്‍ക്ക് ഭൂമി കണ്ടത്തൊന്‍ മലപ്പുറത്ത് ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ആകെ അപേക്ഷകരുടെ അഞ്ച് ശതമാനം കുടുംബങ്ങള്‍ക്ക് പോലും ഭൂമി നല്‍കാന്‍ ശ്രമമില്ല. സീറോ ലാന്‍ഡ് പദ്ധതിയില്‍ ഭൂമി നല്‍കിയവരുടെ എണ്ണം 2014 ല്‍ 808 ആയിരുന്നു. അപേക്ഷകര്‍ക്ക് പ്രാദേശികമായി ഭൂമി പണം നല്‍കി വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയേ ഇനി പ്രായോഗികമാവൂ എന്ന നിര്‍ദ്ദേശമാണ് റവന്യു വകുപ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍, വന്‍ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ ഇക്കാര്യം ചര്‍ച്ചക്കുപോലും എടുത്തിട്ടില്ല. കാസര്‍കോട്ടും ഇടുക്കിയിലും കണ്ടത്തെിയ മിച്ചഭൂമി ഏറ്റെടുക്കാന്‍ തയാറുണ്ടോ എന്നന്വേഷിച്ച് മലപ്പുറത്തെ ഭൂരഹിത അപേക്ഷകര്‍ക്ക്് റവന്യൂ ഉദ്യോഗസ്ഥര്‍ കത്തയക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ടത്തെിയ താമസിക്കാന്‍ പര്യാപ്തമല്ളെന്നാണറിവ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുമായി സര്‍ക്കാര്‍ പ്രചരണം നടത്തിയത് സീറോലാന്‍റ് പദ്ധതി മുന്നില്‍ കണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയതും ഏറ്റവും കുറഞ്ഞ ഭൂമിമാത്രം കണ്ടത്തെിയതും മലപ്പുറത്താണ്. അതേസമയം, സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ മുഴുവന്‍ ഭൂമിയും ജില്ലയില്‍ തന്നെ കണ്ടത്തൊമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാന്‍ ഫലപ്രദനടപടികളില്ലാത്തതാണ് മുഖ്യകാരണം. ഊര്‍ങ്ങാട്ടി, പെരകമണ്ണ, എടവണ്ണ, മമ്പാട് വില്ളേജുകളിലുള്‍പ്പെട്ട 1365 ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ 1978 ല്‍ വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. ഇതില്‍ 723 ഹെക്ടര്‍ ആര്‍ക്കും വിതരണം ചെയ്തതായി കാണുന്നില്ല. കൃഷിയോഗ്യമല്ലാത്തതില്‍ മാറ്റിയിട്ടെന്നാണ് വിശദീകരണം.എന്നാല്‍, ഇതില്‍ മുക്കാല്‍ഭാഗവും ഇപ്പോള്‍ കൈയേറ്റക്കാരുടെ പക്കലാണ്. ഭൂമി കണ്ടത്തൊനുള്ള സംയുക്ത സര്‍വേ ജില്ലാ കലക്ടറായിരുന്ന കെ.ബിജുവും വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും തുടങ്ങിയതോടെ രാഷ്ട്രീയ ഇടപെടലുണ്ടായി. രണ്ട് പ്രമുഖ ഉദ്യോഗസ്ഥരെയും മാറ്റി. ചോക്കാട്, കരുവാരകുണ്ട് വില്ളേജുകളിലും സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട ഭൂമി വന്‍കിട തോട്ടം ഉടമകളുടെ പക്കലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story