Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 5:56 PM IST Updated On
date_range 10 Jan 2016 5:56 PM ISTഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി ഉപേക്ഷിച്ചു
text_fieldsbookmark_border
മഞ്ചേരി: ഭൂരഹിതര്‍ക്ക് വീടുവെക്കാന്‍ ഭൂമി കണ്ടത്തൊനുള്ള പദ്ധതി നഗരസഭ ഉപേക്ഷിച്ചു. ഈ വര്‍ഷം ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന ഭൂരഹിത കുടുംബങ്ങള്‍ ഇതിനാല്‍ നിരാശരായി. സര്‍ക്കാറിന്‍െറ സീറോലാന്‍റ് പദ്ധതിയില്‍ അപേക്ഷ നല്‍കി ഭൂമി കാത്തിരുന്ന കുടുംബങ്ങള്‍ ഭൂമി ലഭിക്കാത്തതിനാല്‍ സമരത്തിനിറങ്ങാനിരുന്ന ഘട്ടത്തിലാണ് നഗരസഭ ഭൂമി കണ്ടത്തെി വിതരണം ചെയ്യാന്‍ ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. നൂറു കുടുംബങ്ങള്‍ക്ക് ഇതുപ്രകാരം ഭൂമി നല്‍കാന്‍ കഴിയുമെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അറിയിച്ചിരുന്നു. എന്നാല്‍ കടക്കെണിയിലായ നഗരസഭയില്‍ വ്യക്തിഗതാനുകൂല്യ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയില്ളെന്ന് തിരിച്ചറിഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയാണ്. പദ്ധതി വിഹിതത്തില്‍ നിന്ന് മാറ്റിവെച്ച 65.27 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാനാണ് വി.എം സുബൈദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സിലിന്‍െറ തീരുമാനം. അനുയോജ്യമായ ഭൂമി കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്നാണ് ന്യായീകരണം. നഗരസഭയുടെ പദ്ധതി വിഹിതത്തിനു പുറമെ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സഹകരിപ്പിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്നു സെന്‍റ് വീതം സ്ഥലം വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. വീടില്ലാതെ ആറു വര്‍ഷം മുമ്പത്തെ കണക്ക് പ്രകാരം 912 പട്ടികജാതി കുടുംബങ്ങള്‍, 1787 ജനറല്‍ വിഭാഗം, ഭൂമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗക്കാര്‍ 71, ഭൂമിയും വീടുമില്ലാത്ത ജനറല്‍ വിഭാഗക്കാര്‍ 473 എന്നിങ്ങനെ കണക്കാക്കിയിട്ടുണ്ട്. ഇതില്‍ ഇ.എം.എസ്. ഭവന പദ്ധതി പ്രാകാരം 205 കുംടുംബങ്ങള്‍ക്കും നഗരസഭയുടെ ഭവനപദ്ധതി പ്രകാരം 600 കുടുംബങ്ങള്‍ക്കുമാണ് ആകെ വീട് ലഭിച്ചത്. ഇ.എം.എസ് ഭവന പദ്ധതിക്ക് കണക്കാക്കിയ മാനദണ്ഡം ബി.പി.എല്‍ പട്ടികയായിരുന്നതിനാല്‍ 3252 കുംടുംബങ്ങളാണ് പട്ടികയില്‍ വന്നത്. ഭൂമിയും വീടുമില്ലാത്ത 544 കുടുംബങ്ങളാണുള്ളത്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കര്‍ശന വ്യവസ്ഥകളോടെ സര്‍ക്കാര്‍ സീറോലാന്‍റ് പദ്ധതിയിലേക്ക് ഭൂരഹിതരെ കണ്ടത്തെിയപ്പോള്‍ മഞ്ചേരി നഗരസഭാ പരിധിയില്‍ 702 കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തത്. ഭവനരഹിതരേക്കാള്‍ പ്രയാസം ഭൂമിയില്ലാത്തവര്‍ക്കാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയിരുന്ന പദ്ധതികള്‍ പേരിനുപോലും മഞ്ചേരിയില്‍ എത്തിയില്ല. അതേസമയം 702 കുടംബങ്ങളില്‍ നൂറു കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടത്തൊന്‍ നഗരസഭാ ഭരണസമിതിയുടെ കാലത്തു തന്നെ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഫണ്ട് മാറ്റിവെച്ചത്. അടുത്ത വര്‍ഷങ്ങളിലെ വികസനഫണ്ട് മുന്നില്‍ കണ്ട് പലിശക്ക് പണമെടുത്താണ് ശിഹാബ് തങ്ങള്‍ ഭവന പദ്ധതി തുടങ്ങിയത്. ഭവന രഹിതരുടെ പ്രശ്നങ്ങളും ഭൂരഹിതരുടെ പ്രശ്നങ്ങളും പദ്ധതി വിഹിതം വിനിയോഗിച്ച് പൂര്‍ത്തിയാക്കാന്‍ നഗരസഭക്ക് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story