Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2016 5:56 PM IST Updated On
date_range 10 Jan 2016 5:56 PM ISTഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ നീക്കം
text_fieldsbookmark_border
തിരൂര്‍: ജില്ലാ ആശുപത്രിയിലെ മദ്യസല്‍ക്കാരവുമായി ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ നീക്കം. നടപടി ഭീഷണി നേരിടുന്ന ഡോക്ടറും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് ചരടുവലികള്‍ ആരംഭിച്ചത്. ഡി.എം.ഒയുടെ റിപ്പോര്‍ട്ടില്‍ മദ്യപിച്ചതിന് തെളിവില്ളെന്ന പരാമര്‍ശം വരുത്താനും അതുവഴി തങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി ലഘൂകരിക്കാനുമാണ് ഇവരുടെ ശ്രമം. 11 പേരടങ്ങുന്ന സംഘത്തിനെതിരെ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഡി.എം.ഒ അറിയിച്ചിട്ടുള്ളത്. ആശുപത്രിയില്‍ നടന്ന മദ്യസല്‍ക്കാരം സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചിട്ടും അത് കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതായാണ് വിവരം. ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാല്‍ കുറ്റക്കാരെന്ന് കണ്ടത്തെിയവര്‍ മദ്യപിച്ചതായി പറയാനാകില്ളെന്ന നിലപാടാണ് പുതുതായി അവതരിപ്പിക്കപ്പെടുന്നത്. മദ്യസേവയില്‍ പങ്കെടുത്ത ഡോക്ടറുള്‍പ്പെടെയുള്ള സംഘമാണ് ഇതിന് പിന്നില്‍. അനധികൃതമായി ആശുപത്രിയില്‍ സംഘടിച്ചെന്ന കുറ്റം മാത്രം ചുമത്തിയുള്ള റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച സമര്‍പ്പിക്കുന്നതെന്നറിയുന്നു. ഇതിനെ അടിസ്ഥാനമാക്കി ഉന്നതരെ താക്കീത് ചെയ്തും ചിലരെ സ്ഥലം മാറ്റിയും വിവാദം അവസാനിപ്പിക്കാനാണ് നീക്കം. സംഭവത്തിന് ദൃക്സാക്ഷിയായ ഡോക്ടര്‍ മദ്യപ സംഘത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ അന്വേഷണ സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെ ഭരണ തലത്തിലുള്ള ഉന്നതനായിട്ടും ഈ ഡോക്ടറുടെ മൊഴി വിശ്വാസത്തിലെടുക്കാതെ മറു വിഭാഗത്തിന്‍െറ വാദത്തിന് ഊന്നല്‍ ലഭിക്കുന്നത് ശക്തമായ സമ്മര്‍ദത്തെയും ഇടപെടലിനെയും തുടര്‍ന്നാണെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story