Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2016 8:03 PM IST Updated On
date_range 30 Dec 2016 8:03 PM ISTമലപ്പുറം നഗരസഭ കൗണ്‍സില്‍ യോഗം: തെരുവുവിളക്ക്: അടിയന്തര അറ്റകുറ്റപ്പണിക്ക് ഒരുലക്ഷം
text_fieldsbookmark_border
മലപ്പുറം: നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ പ്രധാന തെരുവുവിളക്കുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപ വകയിരുത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാര്‍ഷിക പദ്ധതിയിലെ തെരുവുവിളക്ക് റിപ്പയറിങ് പദ്ധതിക്കുള്ള ഇ-ടെന്‍ഡര്‍ ബുധനാഴ്ച ക്ഷണിച്ചു. ജനുവരി 23ന് ടെന്‍ഡര്‍ തുറക്കും. ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഒരു മാസത്തിലധികം എടുക്കുമെന്നതിനാലാണ് അടിയന്തര അറ്റക്കുറ്റപ്പണിക്ക് ഒരു ലക്ഷം അനുവദിച്ചത്. ക്ഷേമപെന്‍ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആധാര്‍ ഇല്ലാത്തതിനാല്‍ പെന്‍ഷന്‍ നിഷേധിക്കപ്പെടുകയാണ്. ആനുകൂല്യ വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ, ക്ഷേമ പെന്‍ഷന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നു. ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടായി. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കി മലപ്പുറം നഗരസഭ മാതൃക കാണിക്കണമെന്ന് ഹാരിസ് ആമിയാന്‍ ആവശ്യപ്പെട്ടു. വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കേണ്ട പ്രദേശങ്ങളുടെ പട്ടിക കൗണ്‍സില്‍ അംഗീകരിച്ചു. 36ാം വാര്‍ഡിലെ പാണക്കാട്-കുന്നുമ്മല്‍-മേസ്തിരിക്കുന്ന് റോഡ് നിര്‍മാണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു. മുണ്ടുപറമ്പില്‍ വയോജന പാര്‍ക്ക് മുണ്ടുപറമ്പ് ഹൗസിങ് കോളനിയിലെ നഗരസഭയുടെ നാല് സെന്‍റ് സ്ഥലത്ത് ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയോജന പാര്‍ക്ക് നിര്‍മിക്കും. ഇതിനായി രൂപവത്കരിച്ച ഗുണഭോക്തൃ സമിതിക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 3.2 ലക്ഷം രൂപയുടെ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട തുകയായ 1.6 ലക്ഷം രൂപ ഡി.ടി.പി.സി നല്‍കിയിട്ടുണ്ട്. ‘തറ അളക്കലി’നെതിരെ പ്രതിഷേധം പി.എം.എ.വൈ പദ്ധതി പ്രകാരം ഭവനനിര്‍മാണ സഹായത്തിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story