Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം

text_fields
bookmark_border
മലപ്പുറം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ പി.കെ. ഷാജിയെ സര്‍വിസ് പോകുന്നതിനിടയില്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ടി വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് നസീര്‍ അയമോന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. കുഞ്ഞു, അറുമുഖന്‍ പുതിയേടത്ത്, എം.ആര്‍. ശെല്‍വരാജ്, യാസിര്‍, വി. മൊയ്തു, പി.ടി. ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. മുഹമ്മദ്കുട്ടി സ്വാഗതവും കെ.പി. ഷാജി നന്ദിയും പറഞ്ഞു. കഴിഞ്ഞദിവസം കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ക്ക് മക്കരപറമ്പില്‍ വെച്ചാണ് മര്‍ദനമേറ്റത്. കാര്‍ യാത്രക്കാരാണ് മര്‍ദിച്ചതെന്ന് യൂനിയന്‍ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story