Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2016 2:19 PM GMT Updated On
date_range 2016-12-28T19:49:36+05:30പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തതില്‍ പ്രതിഷേധം
text_fieldsമലപ്പുറം: പിന്‍വാതില്‍ നിയമനത്തിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കാന്‍ നിലവിലുള്ള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാത്ത ഇടത് സര്‍ക്കാറിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്‍റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മക സര്‍ട്ടിഫിക്കറ്റ് കത്തിക്കല്‍ നടത്തി. ‘സാക്രി-ഫയര്‍’ എന്ന പേരിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍െറ പ്രതിഷേധം. ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് പാര്‍ലമെന്‍റ് പ്രസിഡന്‍റ് റിയാസ് മുക്കോളി, ഭാരവാഹികളായ നാസര്‍ പറപ്പൂര്‍, പി. ഹസ്സന്‍, പി.കെ. നൗഫല്‍ ബാബു, സി.കെ. ഹാരിസ്, ലത്തീഫ് കൂട്ടാലുങ്ങല്‍, റിയാസ്, എന്‍.പി. അന്‍വര്‍ സാദത്ത്, അജിത് പുളിക്കല്‍, ടി.ടി. ജുനൈദ്, അഷ്റഫ് പറക്കുത്ത്, കെ.വി. ഹുസൈന്‍, അജ്മല്‍ വെളിയോട്, അസീസ് കൈപ്രന്‍, ഷരീഫ് മുല്ലക്കാടന്‍, സഈദ് പൂങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം: യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍. ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ പി.എസ്.സി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ച ജനവിരുദ്ധ സര്‍ക്കാറിനെതിരെ യുവാക്കള്‍ നടത്തിയ സമരത്തിന്‍െറ ഫലമാണ് ഈ സര്‍ക്കാര്‍ എന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് എം.കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. സമദ്, പി.ടി. ഷറഫുദ്ദീന്‍, പി. ദിവ്യ, സജീത്ത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഷെഫീര്‍, ഇ.വി. അനീഷ്, ഷിജിത്ത് പങ്കജം, പി. രജിനി, പി.എം. ബഷീര്‍, എന്‍. സിറാജുദ്ദീന്‍, ലത്തീഫ് കാനൂര്‍, യൂസഫ് കലയത്ത്, സുധീപ് കോല്‍ക്കാടന്‍, പി.എസ്. കൃഷ്ണദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story