Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒപ്പനക്ക് ഒരു ടീം,...

ഒപ്പനക്ക് ഒരു ടീം, വഞ്ചിപ്പാട്ടിന് മൂന്ന് ; ജില്ല കേരളോത്സവം നിറംകെട്ടു

text_fields
bookmark_border
വേങ്ങര: വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ല കേരളോത്സവം മത്സരാര്‍ഥികളുടെ എണ്ണക്കുറവിനാലും കാണികളുടെ അഭാവത്താലും നിറംകെട്ടു. പത്തിലധികം ബ്ളോക്കുകളില്‍നിന്നും നഗരസഭകളില്‍നിന്നുമായി മത്സരാര്‍ഥികള്‍ പങ്കെടുക്കേണ്ട മേളയില്‍ അധികൃതരുടെ പിടിപ്പുകേടാണ് മുഴച്ചുനിന്നത്. പല ഇനങ്ങളിലും ബ്ളോക്ക് തലങ്ങളില്‍ വിജയിച്ച് വന്ന ടീമുകളുടെ പേരുകള്‍ ഓണ്‍ലൈന്‍ മുഖേന വന്ന ലിസ്റ്റില്‍നിന്ന് അപ്രത്യക്ഷമായതായി പരാതി ഉയര്‍ന്നു. ആറന്‍മുള വഞ്ചിപ്പാട്ട് ഇനത്തില്‍ വേങ്ങര ബ്ളോക്കില്‍നിന്ന് ജയിച്ച് വന്ന ജിതിന്‍ രാജിന്‍െറ നേതൃത്വത്തിലെ ടീമിന്‍െറ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ പരാതിപ്പെട്ടതോടെ മത്സരത്തിന് അവസരം നല്‍കി. ഈ ഇനത്തില്‍ ഒരു ടീം മാത്രം പങ്കെടുത്തതിനാല്‍ ഇവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കി. കുട്ടനാട് വഞ്ചിപ്പാട്ട് ഇനത്തില്‍ രണ്ട് ടീമുകളാണ് മത്സരിക്കാനത്തെിയത്.ഒപ്പന മത്സരത്തില്‍ ഒരു ടീം മാത്രമാണ് പങ്കെടുത്തത്. നാടക മത്സരത്തില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തെങ്കിലും രണ്ട് ടീമുകള്‍ മാത്രമാണ് അല്‍പമെങ്കിലും നിലവാരം പുലര്‍ത്തിയതെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി. ഉദ്ഘാടന ദിവസം ഘോഷയാത്രക്ക് ഒരുക്കം നടത്തിയിരുന്നെങ്കിലും ഒഴിവാക്കി. പരിപാടികള്‍ ബുധനാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story