Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2016 1:28 PM GMT Updated On
date_range 2016-12-25T18:58:25+05:30വരള്‍ച്ച നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം –കലക്ടര്‍
text_fieldsമലപ്പുറം: വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ല കലക്ടര്‍ അമിത് മീണ. ലെന്‍സ്ഫെഡും ജില്ല പഞ്ചായത്തും ചേര്‍ന്ന് നടത്തിയ ‘വരള്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാം’ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും ഭൂമി ശാസ്ത്രവും ജലലഭ്യതയും പരിമിതികളും അറിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. അവര്‍ നേതൃത്വപരമായ പങ്കുവഹിച്ചാലേ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ. കേരളത്തില്‍ പെയ്യുന്ന ഒരു തുള്ളി ജലം 24 മണിക്കൂറിനകം കടലിലത്തെുമെന്നാണ് ശാസ്ത്രീയപഠനം. ഇത് മുറ്റത്തും പറമ്പിലും ഊര്‍ന്നിറങ്ങാന്‍ സംവിധാനം ഒരുക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അംഗം ടി.കെ. റഷീദലി, കോഴിക്കോട് ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ കെ.പി. അബ്ദുസ്സമദ്, തളിപ്പറമ്പ് മണ്ണ് സംരക്ഷണ ഓഫിസര്‍ വി.വി. പ്രകാശ്, ടെക്നിക്കല്‍ ഓഫിസര്‍ എം. ഷിജി, കെ.പി. സജി, ഡോ. യു.എ. ഷബീര്‍, കെ. അഷ്റഫ്, മുഹമ്മദ് ഇഖ്ബാല്‍, സലീം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story