Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2016 12:55 PM GMT Updated On
date_range 2016-12-22T18:25:39+05:30ചേരി കള്ളുഷാപ്പ് അടച്ചുപൂട്ടാന്‍ കലക്ടറേറ്റിന് മുന്നില്‍ സമരം
text_fieldsമലപ്പുറം: കരുവാരകുണ്ട് ചേരിപ്പടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ഏഴുവര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ഷാപ്പിന്‍െറ ലൈസന്‍സ് ഉപയോഗിച്ച് അതിന്‍െറ മൂന്ന് മീറ്റര്‍ അകലെ വീട് വാടകക്കെടുത്താണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കഴിഞ്ഞ 60 ദിവസമായി ഇതിനുമുന്നില്‍ വിവിധ സംഘടനകളും വീട്ടമ്മമാരും സമരം നടത്തിവരികയാണ്. കള്ളുഷാപ്പ് പ്രവര്‍ത്തനം പഞ്ചായത്തിന്‍െറ ഒരു അനുമതിയുമില്ലാതെയാണെന്നും അടച്ചുപൂട്ടണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. ധര്‍ണ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുറ്റിപ്പിലാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉണ്ണിമാന്‍, എ. പ്രഭാകരന്‍, ഫാ. മാത്യു കണ്ടശ്ശാംകുന്നേല്‍, ഫാ. സൈമണ്‍, വി. സുധാകരന്‍, ജോണി പുല്ലാത്താണി, ജി.സി. കാരക്കല്‍, റംല ടീച്ചര്‍, എം. ഹംസ ഹാജി, പി.എച്ച്. സുഹൈല്‍, ഇ. ഷംസുദ്ദീന്‍, എന്‍.കെ. ഉണ്ണീന്‍കുട്ടി, ഷീന ജില്‍സ്, പൊറ്റയില്‍ ആയിശ, കെ.പി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം കുന്നുമ്മലില്‍ പ്രകടനം നടത്തി. പി.സി. ബദര്‍, പി. മുഹമ്മദ് സാദിഖ്, ഒ.പി. ആയിശ, എല്‍സ ജോസ്, സുനില്‍, ഗോവിന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരത്തിനത്തെിയ വീട്ടമ്മമാര്‍ കലക്ടറുടെ ചേംബറിലത്തെി നിവേദനം നല്‍കി. പരിശോധിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
Next Story