Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2016 12:50 PM GMT Updated On
date_range 2016-12-21T18:20:37+05:30500 ഇന്നത്തെും
text_fieldsമലപ്പുറം: ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ജില്ലയില്‍ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി ബുധനാഴ്ച കറന്‍സി ചെസ്റ്റുകളിലത്തെിക്കുമെന്ന് ലീഡ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നടപടി പൂര്‍ത്തിയാക്കിയശേഷം നോട്ടുകള്‍ അതത് ബാങ്കുകളുടെ ശാഖകളിലത്തെിച്ച് വിതരണം ചെയ്യാനാണ് ആലോചന. എന്നാല്‍, പ്രധാന നഗരങ്ങളിലെ ബാങ്കുകളില്‍ മാത്രമേ ആദ്യം 500 രൂപ നോട്ടുകള്‍ ലഭിക്കുകയുള്ളൂ. നഗരം വിട്ടുള്ള ശാഖകളില്‍ ബുധനാഴ്ചതന്നെ നോട്ട് വിതരണം ഉണ്ടാകാനിടയില്ല. ജില്ലയിലേക്ക് ആകെ എത്തുന്ന തുക എത്രയെന്ന് അറിയാത്തതിനാല്‍ ഓരോ ബാങ്കുകള്‍ക്കും എത്ര നോട്ടുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കറന്‍സി ചെസ്റ്റുകളിലേക്കത്തെുന്ന തുക ആനുപാതികമായി വേര്‍തിരിച്ച് ഓരോ ബ്രാഞ്ചുകള്‍ക്കും അതത് ഹെഡ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍തന്നെ എത്തിച്ച് നല്‍കാനാണ് തീരുമാനം. അതിനിടെ പെട്രോള്‍ പമ്പ്, മറ്റു വലിയ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ രണ്ടായിരം നോട്ടുകള്‍ തിരിച്ചത്തെി തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. മലപ്പുറം ഇനി കറന്‍സി രഹിത വില്ളേജ് മലപ്പുറം: ‘എന്‍െറ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം വില്ളേജിനെ കറന്‍സി രഹിത വില്ളേജായി പ്രഖ്യാപിച്ചു. കറന്‍സി രഹിത വില്ളേജ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി മലപ്പുറം കോട്ടപ്പടി അക്ഷയ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നേരത്തേ മലപ്പുറം നഗരത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കിയിരുന്നു. 20 വ്യാപാര സ്ഥാപനങ്ങള്‍ക്കും 40 വ്യക്തികള്‍ക്കുമാണ് പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മലപ്പുറം വില്ളേജ് ഓഫിസര്‍ രാമചന്ദ്രന്‍, അക്ഷയ ജില്ല കോഓഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍, കോട്ടപ്പടി അക്ഷയ സെന്‍റര്‍ ഇന്‍ ചാര്‍ജ് കെ.എം. മുഹമ്മദ് ഹാരിസ് എന്നിവര്‍ ചേര്‍ന്ന് കറന്‍സി രഹിത വില്ളേജ് പ്രഖ്യാപനം നടത്തിയത്.
Next Story