Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2016 12:50 PM GMT Updated On
date_range 2016-12-15T18:20:26+05:30ജില്ല സ്കൂള്‍ കലോത്സവം: തിരൂരില്‍ ഒരുങ്ങുന്നത് 17 വേദികള്‍
text_fieldsതിരൂര്‍: ഭാഷയുടെ തറവാട്ടുമുറ്റത്ത് ആദ്യമായി വിരുന്നത്തെുന്ന ജില്ല സ്കൂള്‍ കലോത്സവം കേമമാക്കാന്‍ തുഞ്ചന്‍െറ മണ്ണില്‍ ഒരുക്കം തുടങ്ങി. ജനുവരി മൂന്ന് മുതല്‍ നാല് ദിവസമാണ് ജില്ലയുടെ കലാമാമാങ്കത്തിന് തിരൂര്‍ അരങ്ങൊരുക്കുന്നത്. മത്സരങ്ങള്‍ക്കായി 17 പ്രധാന വേദികള്‍ നിര്‍മിക്കാന്‍ ബുധനാഴ്ച നടന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രധാന വേദി. എസ്.എസ്.എം പോളിടെക്നിക്ക് കോളജ്, പഞ്ചമി ജി.എല്‍.പി സ്കൂള്‍, ഡയറ്റ്, ബി.പി അങ്ങാടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടത്തറ ജി.യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് മറ്റ് വേദികള്‍ ഒരുക്കുക. 19 ഉപജില്ലകളില്‍നിന്നായി 2500 കലാപ്രതിഭകളാണ് മാറ്റുരക്കാനത്തെുന്നത്. മൂന്നിന് രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് സാംസ്കാരിക ഘോഷയാത്ര തുടങ്ങും. തുടര്‍ന്ന്, ഉദ്ഘാടന സമ്മേളനം. എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹനായ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. സംഘാടക സമിതി യോഗത്തില്‍ തിരൂര്‍ നഗരസഭ ഉപാധ്യക്ഷ നാജിറ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സഫറുല്ല പരിപാടികള്‍ വിശദീകരിച്ചു. തിരൂര്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാവ, തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി. നസറുല്ല, മലപ്പുറം ഡി.ഇ.ഒ എം.കെ. ഗോപി, എ.ഇ.ഒ എം.പി. ബാലകൃഷ്ണന്‍, ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ സജീവന്‍ നന്ദിയും പറഞ്ഞു.
Next Story