Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 2:56 PM GMT Updated On
date_range 11 Dec 2016 2:56 PM GMTബസിലെ സഹയാത്രികയെ മയക്കി നാലര പവന് ആഭരണം മോഷ്ടിച്ചു
text_fieldsbookmark_border
കുറ്റിപ്പുറം: പഞ്ചായത്തില്‍നിന്ന് ആനുകൂല്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ബസിലെ സഹയാത്രക്കാരി വയോധികയെ മയക്കി നാലര പവന്‍െറ സ്വര്‍ണാഭരണം മോഷ്ടിച്ചു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശിനി മലയത്ത് കിഴക്കേവീട്ടില്‍ കമലയെയാണ് (55) വെള്ളിയാഴ്ച വൈകീട്ട് എടപ്പാള്‍ കുറ്റിപ്പുറം റൂട്ടില്‍ ബസില്‍നിന്ന് പരിചയപ്പെട്ട യുവതി കബളിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കാഞ്ഞീരകുറ്റിയിലെ മകളുടെ വീട്ടില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വന്ന വഴിക്ക് ബസില്‍ സമീപത്തിരുന്ന യുവതിയാണ് പഞ്ചായത്തില്‍നിന്ന് ആനുകൂല്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിവിധ ഫോറങ്ങളില്‍ ഒപ്പിടീച്ച് പിന്നീട് ബസിറങ്ങി കുറ്റിപ്പുറം കൈപ്പള്ളി ടൂറിസ്റ്റ് ഹോമിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങിയത്. ബസില്‍നിന്ന് ഇറങ്ങിയശേഷം കൈപ്പള്ളി ടൂറിസ്റ്റ് ഹോമിന് സമീപത്തേക്ക് നടന്നശേഷം ഒന്നും ഓര്‍മയില്ളെന്നും പിന്നീട് ഓര്മ വന്നപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണിരിക്കുന്നതെന്നും കമലം പൊലീസിന് നല്കിയ പാരാതിയില്‍ പറഞ്ഞു. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് ടൗണിലെ കെ.എം ഫ്രൂട്ടിലെ സി.സി ടി.വി കാമറ പരിശോധിച്ചതില്‍ യുവതിയുടെ കൂടെ പരാതിക്കാരി പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story