Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 2:56 PM GMT Updated On
date_range 2016-12-11T20:26:26+05:30അലീഗഢിനോടുള്ള അവഗണന അവസാനിപ്പിക്കണം –ജനപ്രതിനിധികള്‍
text_fieldsപെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന പ്രാദേശിക ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരുടെ കൂട്ടായ്മക്ക് രൂപം കൊടുക്കണമെന്ന് ആവശ്യമുയര്‍ന്നു. സംഘടനകളുടെ യോഗം സംഘടിപ്പിക്കാനും ധവളപത്രം ഇറക്കാനും തീരുമാനിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റീന പെട്ടമണ്ണ, വൈസ് പ്രസിഡന്‍റ് സദഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.വി. സിനി (ആലിപ്പറമ്പ്) കെ. ആയിഷ (ഏലംകുളം) പെരിന്തല്‍മണ്ണ നഗരസഭ പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാഡ്സ് പ്രസിഡന്‍റ് ഷംസാദ് അലി, സെക്രട്ടറി അഫ്സല്‍ ബാബു, മുഹമ്മദ് റാഷിദ്, വി.എസ്. മജീദ് എന്നിവര്‍ നേതൃത്വം നല്‍കി. അലീഗഢ് ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് (കാഡ്സ്) പരിപാടി സംഘടിപ്പിച്ചത്.
Next Story