Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2016 12:51 PM GMT Updated On
date_range 2016-12-06T18:21:18+05:30ബാങ്കുകളില്‍ തിരക്ക് കൂടി; ട്രഷറികളില്‍ പ്രതിസന്ധിക്ക് അയവ്
text_fieldsമലപ്പുറം: ശമ്പള, പെന്‍ഷന്‍ വിതരണത്തിന്‍െറ നാലാം നാള്‍ ട്രഷറികളില്‍ പ്രതിസന്ധിക്ക് അയവ്. 9.65 കോടി രൂപയാണ് ജില്ല ട്രഷറിയിലേക്കും സബ് ട്രഷറികളിലേക്കുമായി തിങ്കളാഴ്ച ആവശ്യപ്പെട്ടത്. എന്നാല്‍, 6.73 കോടി രൂപയാണ് ലഭിച്ചത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പണം ലഭിച്ചതാണ് പ്രതിസന്ധിക്ക് അയവ് വരാന്‍ കാരണം. ജില്ല ട്രഷറി 75 ലക്ഷം ആവശ്യപ്പെട്ടതില്‍ മുഴുവന്‍ സംഖ്യയും ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടും പണം ലഭിക്കാതിരുന്ന കരുവാരക്കുണ്ട് ട്രഷറിയില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 20 ലക്ഷം രൂപയത്തെി. 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. പുലാമന്തോള്‍ സബ് ട്രഷറിക്ക് കഴിഞ്ഞ ദിവസങ്ങളിലേതുപോലെ രണ്ട് ലക്ഷം രൂപ മാത്രമാണ് തിങ്കളാഴ്ചയും കിട്ടിയത്. 10 ലക്ഷം ആവശ്യപ്പെട്ടിടത്താണിത്. പൊന്നാനി, തിരൂര്‍ സബ് ട്രഷറികള്‍ക്ക് ആവശ്യപ്പെട്ട 50 ലക്ഷവും കിട്ടി. നിലമ്പൂര്‍ (65 ലക്ഷം), മക്കരപ്പറമ്പ് (25 ലക്ഷം), വണ്ടൂര്‍ (50 ലക്ഷം), കോട്ടക്കല്‍ (15 ലക്ഷം), എടവണ്ണ (20 ലക്ഷം) എന്നിവിടങ്ങളില്‍ ആവശ്യപ്പെട്ട അത്രയും തുക ലഭിച്ചു. പെരിന്തല്‍മണ്ണയില്‍ 70 ലക്ഷവും വളാഞ്ചേരിയില്‍ 36 ലക്ഷവും ലഭിച്ചു. അതേസമയം, പൊതുമേഖല ബാങ്കുകളില്‍ തിങ്കളാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടു. രണ്ട് അവധി ദിനങ്ങള്‍ കഴിഞ്ഞ് തുറന്ന ദിവസമായതാണ് കാരണം. ചിലയിടങ്ങളില്‍ തിരക്ക് വര്‍ധിച്ചത് ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. മലപ്പുറം എസ്.ബി.ടി സിവില്‍ സ്റ്റേഷന്‍ ശാഖയില്‍ ആദ്യം എല്ലാ ഇടപാടുകാരോടും വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറോളം വരിനിന്ന ശേഷമാണ് ബാങ്ക് അധികൃതര്‍ ടോക്കണ്‍ എടുക്കാന്‍ ആവശ്യപ്പെടുന്നത്. ഇതോടെ പിറകെയുള്ളവര്‍ ഓടി വരികയും ബഹളവും തിക്കും തിരക്കുമായി. ജീവനക്കാരോട് ഇടപാടുകാര്‍ തട്ടിക്കയറി. നേരിയ സംഘര്‍ഷാവസ്ഥയുമുണ്ടായി.
Next Story