Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎയ്ഡ്സ് ദിനാചരണം:...

എയ്ഡ്സ് ദിനാചരണം: ബോധവത്കരണവുമായി കൈകോര്‍ത്ത് നാട്

text_fields
bookmark_border
പെരിന്തല്‍മണ്ണ: എയ്ഡ്സ് ദിനാചരണത്തിന്‍െറ ഭാഗമായി ജില്ല ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ റാലിയും സെമിനാറും നടത്തി. പെരിന്തല്‍മണ്ണ ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രിയില്‍ നടന്ന സെമിനാറില്‍ സൂപ്രണ്ട് ഡോ. എ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി, ഹംസ പാലൂര്‍, ഡോ ഷാജു മാത്യു, ഡോ. ഹംസ് പാലക്കല്‍, ഡോ. അബൂബക്കര്‍ തയ്യില്‍, കെ.ആര്‍. രവി, പി. തുളസീദാസ്, ഐ.സി.ടി.സി കൗണ്‍സിലര്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരത്തില്‍ നസ്റ ആര്‍ട്സ് സയന്‍സ് കോളജ് ഒന്നാം സ്ഥാനവും ഐ.എസ്.എസ് കോളജ് രണ്ടും പുത്തനങ്ങാടി സെന്‍റ് മേരീസ് കോളജ് മൂന്നും സ്ഥാനം നേടി. തഹസില്‍ദാര്‍ എന്‍.എം. മെഹറലി സമ്മാനം വിതരണം ചെയ്തു. മങ്കട: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറയും മങ്കട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറയും ആഭിമുഖ്യത്തില്‍ ബോധവത്കരണ റാലി നടത്തി. പ്രിന്‍സിപ്പല്‍ എബ്രഹാം റാലി ഫ്ളാഗ് ഓഫ് ചെയ്തു. ‘എയ്ഡ്സ് രോഗ നിയന്ത്രണവും’ വിഷയത്തില്‍ നടന്ന സെമിനാര്‍ മങ്കട ബ്ളോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. രാധാകൃഷ്ണന്‍ ബോധവത്കരണ ക്ളാസ് നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഹബീബ് മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഴ്സിങ് സൂപ്പര്‍വൈസര്‍ പ്രഭ ദേവി, എച്ച്.ഐ പി.കെ. കൃഷ്ണദാസ്, പബ്ളിക്ക് ഹെല്‍ത്ത് നഴ്സ് ശോഭന ജെ.എച്ച്.ഐമാരായ വി. സിദ്ദീഖ്, വിജീഷ് കുമാര്‍, പി. റഷീദ്, പബ്ളിക് ഹെല്‍ത്ത് നഴ്സ് ജ്യോതി, സവിത, ലാളി എന്നിവര്‍ നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ: എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നസ്റ കോളജ് സ്റ്റുഡന്‍റ്സ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ളാസും ബൈക്ക് റാലിയും സംഘടിപ്പിച്ചു. ബൈക്ക് റാലി മങ്കട എസ്.ഐ ജോര്‍ജ് ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബോധവത്കരണ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി. സൂപ്പി, മങ്കട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിമൊയ്തീന്‍കുട്ടി, നുസ്രത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. അബൂബക്കര്‍ മൗലവി, കോളജ് മാനേജര്‍ എ.എ. റഊഫ് എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സര വിജയികളായ അഫ്ലഹ്, ദൃശ്യ, ശിബിലി എന്നിവര്‍ക്ക് ഉപഹാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി കൈമാറി. കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഫാരിസ് സ്വാഗതം പറഞ്ഞു. പ്രദര്‍ശനവും തെരുവുനാടകവും പെരിന്തല്‍മണ്ണ: ലോക എയ്ഡ്സ് ദിനാചരണത്തിന്‍െറ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ, കിംസ് അല്‍ശിഫ ബ്ളേഡ് ബാങ്ക്-അല്‍ശിഫ നഴ്സിങ് പാരാമെഡിക്കല്‍ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരസഭ ഷോപ്പിങ് കോംപ്ളക്സില്‍ ബോധവത്കരണ പ്രദര്‍ശനം, തെരുവുനാടകം, ഫ്ളാഷ് മോബ്, പോസ്റ്റര്‍ മത്സരം എന്നിവ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് ഉദ്ഘാടനം ചെയ്തു. കൈകളുയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായ്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. സി.ഐ സാജു കെ. എബ്രഹാം, ഐ.എം.എ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. കെ.പി. ബാലകൃഷ്ണന്‍, ഡോ. സി.പി. ജാഫര്‍, ഡോ. കാതറിന്‍ മാത്യൂ, അല്‍ശിഫ നെഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ശെല്‍വറാണി, പാരാമെഡിക്കല്‍ പ്രിന്‍സിപ്പല്‍ സുധീഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ ബ്ളേഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സുജാത മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വളാഞ്ചേരി: എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പൂക്കാട്ടിരി ഐ.ആര്‍.എച്ച്.എസ്.എസില്‍ ജെ.ആര്‍.സിയുടെ നേതൃത്വത്തില്‍ ‘കൈകള്‍ ഉയര്‍ത്താം എച്ച്.ഐ.വിക്കെതിരെ’ മുദ്രാവാക്യവുമായി ബോധവത്കരണ അസംബ്ളി സംഘടിപ്പിച്ചു. ചാര്‍ട്ട് പ്രദര്‍ശനം നടത്തി. ജെ.ആര്‍.സി സ്റ്റുഡന്‍റ് കോഓഡിനേറ്റര്‍ വി. സുഹാന മെഹറ, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story