Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2016 3:13 PM GMT Updated On
date_range 27 Aug 2016 3:13 PM GMTസംസ്ഥാന ഖോഖോ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
text_fieldsbookmark_border
താനൂര്‍: 45ാമത് സംസ്ഥാന ഖോഖോ പുരുഷ-വനിതാ ചാമ്പ്യന്‍ഷിപ്പിന് നിറമരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച തുടക്കം. രാവിലെ പത്തിന് കായിക മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും. വി. അബ്ദുറഹ്മാന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇരുവിഭാഗങ്ങളിലും 14 ടീമുകള്‍ മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിറമരുതൂരില്‍ എത്തുന്നത്. ഖോഖോ മത്സരങ്ങള്‍ക്കായി കുട്ടികളെ പരിശീലിപ്പിക്കാനും കുട്ടികളുടെ പഠനത്തിനും നിറമരുതൂരില്‍ ഹോസ്റ്റല്‍ സൗകര്യമടക്കമുണ്ട്. ഖോഖോ കളിയോടുള്ള ഈ അടുപ്പമാണ് സംസ്ഥാന മത്സരം ഇവിടെ നടത്താന്‍ കാരണം. ഖോഖോ ജില്ലാ അസോസിയേഷനാണ് സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story