Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2016 11:03 AM GMT Updated On
date_range 2016-08-18T16:33:45+05:30കുഷ്ഠ രോഗികളുടെ എണ്ണത്തില്‍ വര്‍ധന
text_fieldsനിലമ്പൂര്‍: ജില്ലയില്‍ കുഷ്ഠരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. അഞ്ച് മാസത്തിനിടെ 23 രോഗികളുടെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാര്‍ച്ച് വരെ ജില്ലയില്‍ 71 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ആഗസ്റ്റ് ആയപ്പോഴേക്കും ചികിത്സയിലുള്ളവരുടെ എണ്ണം 94 ആയി ഉയര്‍ന്നു. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളില്‍ മൂന്ന് പുതിയ കേസുകള്‍ കണ്ടത്തെി. ഒരു 45 കാരിയിലും ഒരു യുവാവിലും പത്ത് വയസ്സുക്കാരനിലുമാണിത്. രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടില്ളെങ്കിലും കുഷ്ഠത്തിന്‍െറ ലക്ഷണം തന്നെയാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഈ കോളനികളില്‍ അഞ്ച് പേര്‍ കുഷ്ഠത്തിന് ചികിത്സയിലുണ്ടായിരുന്നു. 2002ലെ ആരോഗ്യവകുപ്പ് സര്‍വേ പ്രകാരം ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ 49 പേര്‍ക്ക് രോഗം കണ്ടത്തെിയിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലായി ജില്ലയല്‍ രണ്ട് യൂനിറ്റുകള്‍ രൂപവത്കരിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ രോഗം നിയന്ത്രിക്കപ്പെട്ടതോടെ താലൂക്ക് തല യൂനിറ്റുകള്‍ നിര്‍ത്തലാക്കി. താലൂക്ക് തല കുഷ്ഠരോഗ നിയന്ത്രണ യൂനിറ്റ് ആരോഗ്യ വകുപ്പില്‍ ലയിപ്പിച്ച് രോഗനിര്‍ണയവും ചികിത്സയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാക്കി.
Next Story