Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതീക്ഷയുടെ...

പ്രതീക്ഷയുടെ പച്ചപ്പില്‍ കര്‍ഷകദിനാചരണം

text_fields
bookmark_border
മലപ്പുറം: മണ്ണിന്‍െറ മനമറിഞ്ഞ് പ്രതീക്ഷയുടെ വിത്തുകള്‍ പാകി നാടെങ്ങും കര്‍ഷക ദിനം ആചരിച്ചു. വിദ്യാലയങ്ങളില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങിയും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും നാളെയുടെ പൗരന്‍മാര്‍ കൃഷിയുടെ മഹത്വം തൊട്ടറിഞ്ഞു. മക്കരപ്പറമ്പ് കൃഷിഭവന്‍െറയും ഗ്രാമ പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹബീബ കരുവള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സെലീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ലത, മറ്റ് അംഗങ്ങള്‍, എ.ഡി.സി അംഗങ്ങള്‍, പാടശേഖരസമിതി സെക്രട്ടറിമാര്‍, ബാങ്ക് പ്രതിനിധികള്‍, കൃഷി ഓഫിസര്‍ കെ. റജീന, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, കൃഷി അസിസ്റ്റന്‍റ് പി. ജിജേഷ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം നഗരസഭ കൃഷിഭവന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. മലപ്പുറം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വാളന്‍ സമീര്‍ ബാബു ഉപഹാരങ്ങള്‍ നല്‍കി. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രതിപക്ഷ നേതാവ്, കൗണ്‍സിലര്‍മാര്‍, മലപ്പുറം കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, റോസിലി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം മണ്ണ് പര്യവേഷണ കാര്യാലയം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൃഷിയെയും മണ്ണിനെയും കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. സി.കെ. ജിഷാര്‍ ഫായിസ് (പി.എം.എസ്.എച്ച്.എസ് എളങ്കൂര്‍) ഒന്നാം സ്ഥാനവും കെ. ഹസനുല്‍ ബന്ന (ജി.എച്ച്.എസ്.എസ്, ഇരുമ്പുഴി) രണ്ടാം സ്ഥാനവും അജിന്‍ സി. സെബാസ്റ്റ്യന്‍ (വി.എച്ച്.എം.എച്ച്.എസ്.എസ്, മൊറയൂര്‍) മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പരിപാടിയുടെ ഭാഗമായി കൃഷിയെയും മണ്ണിനെയും കുറിച്ച് ക്ളാസുകളും നടന്നു. എടരിക്കോട് ഗ്രാമ പഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ തൈക്കാടന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു. എല്‍.പി സ്കൂള്‍ കുട്ടികള്‍ക്ക് കാര്‍ഷിക ക്വിസ് മത്സരം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈര്‍ തങ്ങള്‍, വാര്‍ഡ് അംഗം കെ.പി. നാസര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജലീല്‍ മണമ്മല്‍, ആയിശ സഫിയ മണ്ണിങ്ങല്‍, ബഷീര്‍ പൂവ്വഞ്ചേരി, കൃഷ്ണന്‍ അറയ്ക്കല്‍, മാനേജര്‍ എസ്.ബി.ടി എടരിക്കോട്, വേങ്ങര സാമ്പത്തിക സാക്ഷരത മേധാവി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കൃഷി ഓഫിസര്‍ അജിതന്‍, കൃഷി അസിസ്റ്റന്‍റ് സി. രജ്ഞിത് എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് ‘കര്‍ഷക രക്ഷാദിനം’ ആചരിച്ചു. മുതിര്‍ന്ന കര്‍ഷക ചക്കിക്കുട്ടി മേല്‍മുറിയെ ജില്ലാ കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.പി.എസ്. ആബിദ് തങ്ങള്‍ പൊന്നാടയണിയിച്ചു. കര്‍ഷക ദിനാഘോഷ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി.പി. ശരീഫ് മാമ്പറമ്പ് അധ്യക്ഷത വഹിച്ചു. വീക്ഷണം മുഹമ്മദ്, പി.എ. മജീദ്, ആബിദ് തങ്ങള്‍, ആസാദ് ബംഗാളത്ത്, അന്‍സാര്‍ മേല്‍മുറി, പി.പി. അയമു, പരി ഉസ്മാന്‍, പി.എസ്.ടി.ആര്‍. റാവുത്തര്‍, ഉണ്ണി മലപ്പുറം, പി.കെ. നൗഫല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പരി നാസര്‍ സ്വാഗതവും സമീര്‍ മൂന്നുക്കാരന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീയും കേരള കന്നുകാലി വികസന ബോര്‍ഡും സംയുക്തമായി കര്‍ഷക ദിനാചരണം നടത്തി. ധവള വിപ്ളവം തീറ്റ പുല്‍കൃഷിയിലൂടെ വിഷയത്തില്‍ സെമിനാറും കാടുവെട്ടി യന്ത്ര വിതരണവും നടന്നു. കന്നുകാലി വികസന ബോര്‍ഡ് പ്രോഗ്രാം കോഓഡിനേറ്റര്‍ ജെ. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കുന്നുകാലി വികസന ബോര്‍ഡ് അസിസ്റ്റന്‍റ് മാനേജര്‍ ധന്യഗണേഷ് ക്ളാസ് നയിച്ചു. കുടുംബശ്രീ അസിസ്റ്റന്‍റ് മിഷന്‍ കോഓഡിനേറ്റര്‍മാരായ കെ. അബ്ദുല്‍ ബഷീര്‍, വി. നിസാമുദ്ദീന്‍, കൃഷി അസിസ്റ്റന്‍റ് പ്രസാദ്, കെ. മുഹമ്മദ് സദാദ്, കണ്‍സല്‍ട്ടന്‍റ് ഉമ്മുല്‍ ഫസ്ല എന്നിവര്‍ സംസാരിച്ചു. കോഡൂര്‍: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ‘ജല സംരക്ഷണം ജീവ സംരക്ഷണം’ വിഷയത്തില്‍ സെമിനാറും മാതൃകാ കര്‍ഷകരെ ആദരിക്കലും നടന്നു. പിച്ചന്‍ ചീരാത്ത് അബ്ദുല്‍ നാസര്‍ , വേലായുധന്‍ പുതുകുളങ്ങര, ഹംസ സ്രാമ്പിക്കല്‍, കുഞ്ഞിമുട്ടി പുവ്വക്കാട്ട്, രാമന്‍ പുളിക്കല്‍, ഖാലിദ് ചോലക്കപ്പറമ്പന്‍ , എം.ടി. ഫരീദ, പ്രീതി കുറുന്തല , ഹൈഫ ലുലു (വിദ്യാര്‍ഥി) എന്നിവരെയാണ് ആദരിച്ചത്. പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story