Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിശറിയും...

വിശറിയും മെഴുകുതിരിയുമായി നഗരമധ്യത്തിലൊരു ഓഫിസ്

text_fields
bookmark_border
മഞ്ചേരി: കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ ഫാനുണ്ട്; കറങ്ങില്ല. ട്യൂബും സി.എഫ്.എല്‍ ലാമ്പുമുണ്ട്; കത്തില്ല. ഒറ്റമുറിയുടെ മുന്‍ഭാഗം ഗ്ളാസിട്ട് മറച്ചിരിക്കുന്നു. ഫലമോ.. കാറ്റും വെളിച്ചവുമില്ലാതെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇരുന്ന് വിയര്‍ക്കുന്നു. മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ് സ്റ്റാന്‍ഡിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിന്‍െറ അവസ്ഥയാണിത്. വൈദ്യുതിയില്ലാതെ ഈ ഓഫിസര്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഓഫിസ് പ്രവര്‍ത്തന സമയം. പ്രവൃത്തിസമയം നീട്ടാനും വെളിച്ചം വേണം. നഗരസഭാധികൃതര്‍ പറയുന്നു വൈദ്യുതി കണക്ഷനെടുക്കേണ്ടത് കെ.എസ്.ആര്‍.ടി.സിക്കാരാണെന്ന്. കെ.എസ്.ആര്‍.ടി.സി മേലധികാരികള്‍ തിരിച്ചും. ഈ തര്‍ക്കം അനന്തമായി നീളുമ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവരാണ് ഇതിന്‍െറ ഫലം അനുഭവിച്ച് തീര്‍ക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story