Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2016 2:45 PM GMT Updated On
date_range 2016-08-10T20:15:27+05:30നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കുനീക്കത്തിന് സൗകര്യം
text_fieldsനിലമ്പൂര്‍: മലപ്പുറം, വയനാട് ജില്ലകളിലെയും തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ മേഖലയിലെയും ചരക്കു നീക്കത്തിന് ഗുണകരമാകും വിധം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമൊരുങ്ങി. സിമന്‍റ്, വളം തുടങ്ങിയവയുടെ കയറ്റിറക്കിനുള്ള സൗകര്യമാണ് നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ സജ്ജമായത്. 20 വാഗണുകള്‍ക്ക് ഒരേസമയം നിര്‍ത്തി ചരക്കിറക്കാന്‍ 3.69 കോടി രൂപ ചെലവിട്ടാണ് ഗുഡ്സ് ഷെഡും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത്്. 400 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ഉള്ള കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോമില്‍ ചരക്കിറക്കാനും കയറ്റാനും സൗകര്യമുണ്ട്. റോഡില്‍നിന്ന് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാവും വിധമാണ് 400 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് റോഡിന്‍െറ രൂപകല്‍പന. 1200 ചതുരശ്രഅടി വരുന്ന ഗുഡ്സ് ഷെഡിനോടു ചേര്‍ന്ന്് എഫ്.ഒ.ഐ.എസ് (ഫ്രൈറ്റ് ഓപറേഷന്‍സ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം) ഓഫിസ്, ക്ളിയറിങ്, ഫോര്‍വേഡിങ് എജന്‍റുമാര്‍ക്കുള്ള ഓഫിസ്, തൊഴിലാളികള്‍ക്കുള്ള വിശ്രമ സ്ഥലം എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ചെലവു കുറഞ്ഞ ചരക്കുനീക്കത്തിന് വഴിതുറക്കുന്ന സംരംഭമാണ് പദ്ധതിയിലൂടെ റെയില്‍വേ നടപ്പാക്കിയത്.
Next Story