Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷീറ്റ് മേല്‍ക്കൂരക്ക്...

ഷീറ്റ് മേല്‍ക്കൂരക്ക് നികുതി: കെട്ടിട ഉടമകളും നഗരസഭയും ഏറ്റുമുട്ടലിലേക്ക്

text_fields
bookmark_border
മലപ്പുറം: നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് ഷീറ്റിട്ടതിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ഉടമകളും നഗരസഭയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. പിഴയടക്കം മൂന്ന് ലക്ഷം രൂപ മുതല്‍ 16 ലക്ഷം വരെ അടയ്ക്കണമെന്ന് കാണിച്ച് 184 കെട്ടിട ഉടമകള്‍ക്കാണ് നഗരസഭാ സെക്രട്ടറി ഇതുവരെ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒരാള്‍പോലും പണമടയ്ക്കാതെ രണ്ട് മാസമായി നിസഹകരണം തുടരുകയാണ്. നഗരസഭയുടെ നടപടി നിയമപരമല്ളെന്നാണ് കെട്ടിട ഉടമകളുടെ ആരോപണം. നഗരസഭാ അധികൃതരും ഉടമകളും തമ്മില്‍ മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊന്നും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ഒടുവില്‍ നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കാണിച്ച് കെട്ടിട ഉടമകള്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിന് മറുപടി ലഭിക്കുന്ന മുറക്ക് ഹൈകോടതിയില്‍ പരാതി നല്‍കുമെന്ന് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജൂലൈ 12നാണ് അപേക്ഷ നല്‍കിയത്. വരുന്ന 12ന് ലഭിക്കുന്ന വിവരാവകാശ മറുപടിയില്‍ നഗരസഭാ കെട്ടിടങ്ങളില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി നികുതി പിരിവിനുള്ള നഗരസഭാ തീരുമാനത്തിന് സ്റ്റേ വാങ്ങാനാണ് ഉടമകളുടെ ശ്രമം. ഇതുസംബന്ധിച്ച തീരുമാനങ്ങളെ ചൊല്ലി ഇപ്പോള്‍ നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും രണ്ട് തട്ടിലാണ്. നടപടികളില്‍ സെക്രട്ടറിക്ക് പാളിച്ച പറ്റിയെന്ന് ചെയര്‍പേഴ്സന് തന്നെ അഭിപ്രായമുണ്ട്. ഷീറ്റ് മേല്‍ക്കൂര നിര്‍മിക്കാത്ത കെട്ടിടങ്ങള്‍ക്കും നോട്ടീസ് നല്‍കിയത് പാളിച്ചയാണെന്ന് ചെയര്‍പേഴ്സന്‍ ചൂണ്ടിക്കാട്ടി. ചോര്‍ച്ച തടയാനെന്ന പേരില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ ഷീറ്റുമേല്‍ക്കൂര നിര്‍മിച്ചത് ഉടമകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കുന്നുവെന്നായിരുന്നു നഗരസഭ കണ്ടത്തെിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story