Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2016 12:54 PM GMT Updated On
date_range 2016-08-07T18:24:34+05:30ജില്ലയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കും
text_fieldsമഞ്ചേരി: ജില്ലയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കാന്‍ നടപടികള്‍ തുടങ്ങി. സംസ്ഥാന മീഡിയേഷന്‍ ആന്‍ഡ് കൗണ്‍സിലേഷന്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കോടതിവ്യവഹാരങ്ങളിലെ മീഡിയേഷന്‍ സംബന്ധിച്ച് ആഗസ്റ്റ് 20 ന് രാവിലെ പത്തിന് മഞ്ചേരി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രാജന്‍ തട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈകോടതി ജഡ്ജി ആന്‍റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. ഹൈകോടതിയിലെ പ്രമുഖ ജഡ്ജിമാരും പങ്കെടുക്കും. നിലവില്‍ കോടതിയില്‍ വ്യവഹാരമുള്ള പരാതിക്കാരും എതിര്‍കക്ഷികളുമായി 500ല്‍ പരം പേരെ ക്ഷണിച്ചിട്ടുണ്ട്. ലോക്സഭ വരുത്തിയ നിയമഭേദഗതിയനുസരിച്ച് നിലവില്‍ വന്ന ഇതര തര്‍ക്കപരിഹാരമാര്‍ഗമാണ് മീഡിയേഷന്‍. പരാതിക്കാരെയും എതിര്‍കക്ഷികളെയും സാധ്യതകള്‍ അറിയിക്കും. കക്ഷികള്‍ തന്നെ സ്വയം തീരുമാനമെടുക്കുന്ന രീതിയില്‍ നടപടികള്‍ അവസാനിപ്പിക്കാം. പ്രത്യേക പരിശീലനം സിദ്ധിച്ച 37 അഭിഭാഷകരാണ് കക്ഷികളുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുക. ഇരുകക്ഷികള്‍ക്കും ബോധിച്ച രീതിയില്‍ ന്യായമായ തീര്‍പ്പുണ്ടാക്കാം. ഇരുകക്ഷികളുടെയും സമ്മതത്തോടെ മാത്രമേ കേസ് നടപടികള്‍ മധ്യസ്ഥതക്ക് വിടാനാവൂ. മലപ്പുറത്ത് സബ്ജഡ്ജി രാജന്‍ തട്ടിലാണ് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ മുഴുവന്‍ സമയ സെക്രട്ടറി. അഞ്ചു വര്‍ഷമായി ജില്ലയില്‍ കോടതി നടപടികളുടെ ഭാഗമായി മധ്യസ്ഥശ്രമം നടക്കുന്നുണ്ട്. 1081 കേസുകള്‍ ഇതിനകം തീര്‍പ്പാക്കി. മധ്യസ്ഥത വഴിയുള്ള തീര്‍പ്പ് ഒരു കക്ഷിക്ക് സ്വീകാര്യമല്ളെങ്കില്‍ കോടതി നടപടികളിലേക്ക് കേസ് മാറ്റുകയും ചെയ്യാം.
Next Story