Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2016 3:32 PM GMT Updated On
date_range 2016-08-03T21:02:33+05:30മലപ്പുറം നഗരസഭ: തെരുവുകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി
text_fieldsമലപ്പുറം: നഗരത്തിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കാനുള്ള നഗരസഭയുടെ നടപടികള്‍ പൂര്‍ത്തിയാകുന്നു. 89 പേര്‍ക്ക് ആഗസ്റ്റ് 12ന് കാര്‍ഡ് നല്‍കും. തെരുവ് കച്ചവടക്കാരെ പുന$ക്രമീകരിക്കുന്നതിനും നഗരത്തിലെ ഗതാഗത തടസ്സം നീക്കാനും ലക്ഷ്യമിട്ടാണ് രണ്ട് മാസം മുമ്പ് നഗരസഭ ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് ഘട്ടങ്ങളിലായാണ് സര്‍വേ നടത്തിയത്. ആദ്യഘട്ടത്തില്‍ 128 പേരും രണ്ടാം ഘട്ടത്തില്‍ 28 പേരുമാണ് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷിച്ചത്. ആദ്യഘട്ടത്തില്‍ അപേക്ഷിച്ച 89 പേര്‍ക്കാണ് ഇപ്പോള്‍ കാര്‍ഡ് നല്‍കുന്നത്. നഗരത്തില്‍ നിലവില്‍ കച്ചവടമില്ലാത്തവരെയും മുമ്പ് ബങ്കുകള്‍ അനുവദിച്ചവരെയുമാണ് ഒഴിവാക്കിയത്. രണ്ടാം ഘട്ടത്തില്‍ ആകെ ലഭിച്ച 28 അപേക്ഷകളിലും അനര്‍ഹര്‍ കടന്നുകൂടിയതായാണ് അധികൃതരുടെ നിഗമനം. അതിനാല്‍ തന്നെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ രണ്ടാംഘട്ട അപേക്ഷകരുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂ. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 12ന് കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. കച്ചവടക്കാരന്‍െറ പേര്, ഭാര്യ/ഭര്‍ത്താവിന്‍െറ പേര്, ഫോട്ടോ, ആധാര്‍/വോട്ടേഴ്സ് കാര്‍ഡ്-ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ മുതലായവയാണ് ഇതിലുണ്ടാവുക.
Next Story