Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2016 12:17 PM GMT Updated On
date_range 2016-08-02T17:47:04+05:30സുരക്ഷാ വേലിയില്ല : കുന്നക്കാവില്‍ അപകടഭീഷണിയായി ട്രാന്‍സ്ഫോര്‍മര്‍
text_fieldsഏലംകുളം: കുന്നക്കാവ് അങ്ങാടിയില്‍ പ്രധാന റോഡിനോട് ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണം ഒരുക്കാത്തത് ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. ചെറുകര-മുതുകുര്‍ശ്ശി റോഡില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറിന്‍െറ ഫ്യൂസുകള്‍ സ്ഥാപിച്ചിട്ടുള്ളത് കുട്ടികള്‍ക്ക് പോലും കൈയത്തൊവുന്ന തരത്തിലാണ്. ഇന്‍സുലേഷന്‍ ഇല്ലാതെയാണ് കേബ്ളുകള്‍ ഉള്ളത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍നിന്ന് അര മീറ്റര്‍ പോലും അകലമില്ലാത്ത ഭാഗത്ത് വളവിലാണ് ട്രാന്‍സ്ഫോര്‍മര്‍. കുന്നക്കാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാല്‍നടയായി വരുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇതിന് സമീപത്ത് കൂടിയാണ് നടക്കാറുള്ളത്. കുട്ടികളുടെ കുടയും മറ്റും തട്ടി പലപ്പോഴും അപകട സാഹചര്യം ഉണ്ടാകാറുണ്ട്. രാത്രി വാഹനങ്ങള്‍ തട്ടി അപകടമില്ലാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് ട്രാന്‍സ്ഫോര്‍മറില്‍ ലൈറ്റും ഇല്ല. കെ.എസ്.ഇ.ബി പുലാമന്തോള്‍ സെക്ഷന്‍െറ പരിധിയിലുള്ള ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണഭിത്തി കെട്ടി സേഫ്റ്റി നെറ്റ് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമായുണ്ട്.
Next Story