Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേല്‍മുറിയില്‍...

മേല്‍മുറിയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

text_fields
bookmark_border
മലപ്പുറം: മേല്‍മുറിയില്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മേല്‍മുറി കള്ളാടിമുക്കിലെ തോട്ടിലാണ് ശനിയാഴ്ച മുതല്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. ഞായറാഴ്ചയും തോടിന്‍െറ വിവിധയിടങ്ങളിലായി മീനുകള്‍ ചത്തുപൊങ്ങുന്നുണ്ട്. മാലിന്യം നിറഞ്ഞതാണ് കാരണമെന്ന് പറയുന്നു. സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് വ്യാപകമായി ഈ തോട്ടിലേക്ക് കക്കൂസ് മാലിന്യം അടക്കമുള്ളവ തള്ളുകയാണെന്നും ആരോപണമുണ്ട്. മീനുകള്‍ ചത്തുപൊങ്ങിയതോടെ പരിസരപ്രദേശങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നുമുണ്ട്. ഹാജിയാര്‍പള്ളിയിലെ പമ്പ്ഹൗസിനടുത്താണ് ഈ തോട് അവസാനിക്കുന്നത്. നിരവധി പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടലുണ്ടിപ്പുഴയിലേക്ക് മാലിന്യം ഒഴുകിയത്തെുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദര്‍ശിച്ചേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story