Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 4:39 PM IST Updated On
date_range 22 Sept 2015 4:39 PM ISTകുറ്റിപ്പുറത്തെ ഗ്രൂപ് തര്‍ക്കം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന
text_fieldsbookmark_border
കുറ്റിപ്പുറം: ഗ്രൂപ് തര്‍ക്കം, പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. പ്രധാന ഗ്രൂപ്പുകളായ എ, ഐ എന്നിവക്ക് പുറമെ ശങ്കര്‍ ഫൗണ്ടേഷന് എന്ന പേരില്‍ മൂന്നാം ഗ്രൂപ്പും കുറ്റിപ്പുറത്ത് സജീവമാണ്. വാര്‍ഡ് തലങ്ങളില്‍ യോഗങ്ങളും സംയുക്ത പദയാത്രയും സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളുമായി നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് തര്‍ക്കം വ്യാപകമായത്. കോണ്‍ഗ്രസിലെ ഗ്രൂപ് തര്‍ക്കം പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കാത്തയാളെ ബ്ളോക്ക് സെക്രട്ടറിയാക്കിയെന്ന ആരോപണവുമായി പ്രവര്‍ത്തകര്‍ രംഗത്തത്തെിയിട്ടുണ്ട്. ഇതിനിടെ രാങ്ങാട്ടൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ച് രഹസ്യ യോഗങ്ങളും നടക്കുന്നുണ്ട്. കുറ്റിപ്പുറം ബ്ളോക്കിലേക്കുള്ള നടുവട്ടം ഡിവിഷന് സീറ്റ് ഉറപ്പിക്കാനുള്ള ചിലരുടെ ശ്രമമാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മുന്‍ അംഗം രമണി മണികണ്ഠനെ തന്നെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുന്നത്. എന്നാല്‍, ജനറല്‍ സീറ്റായതിനാല്‍ സ്ഥാനാര്‍ഥിത്വം സ്വപ്നം കണ്ടവര്‍ ഇതിനെതിരെ രംഗത്തത്തെി. പുഴനമ്പ്രത്ത് ഉള്‍പ്പെടെ പുതിയ പാര്‍ട്ടി ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തനം സജീവമാക്കി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിയെ ഒരു വിഭാഗം നശിപ്പിക്കുകയാണെന്ന ഫേസ്ബുക് പോസ്റ്റ് വ്യാപകമാണ്. ഈ സീറ്റിലേക്ക് മത്സരിക്കുന്ന ഐ ഗ്രൂപ് നേതാവിനെ തടയാനാണ് കഴിഞ്ഞ ദിവസം രാങ്ങാട്ടൂരില്‍ രഹസ്യയോഗം ചേര്‍ന്നതെന്നാണ് ആരോപണം. ആര്. ശങ്കര്‍ ഫൗണ്ടേഷന് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുള്ളതാണെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, ‘എ’ ഗ്രൂപ്പില്‍ നിന്നിറങ്ങി ‘ഐ’ ഗ്രൂപ്പില്‍ ഇടം കിട്ടാത്തവരാണ് ഇതിന് പിന്നിലെന്നാണ് മറുപക്ഷത്തിന്‍െറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story