Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 4:20 PM IST Updated On
date_range 11 Oct 2015 4:20 PM ISTകളിയാട്ടമുക്കിലും മുട്ടിച്ചിറയിലും തെരുവുനായ ആക്രമണം: 20ഓളം പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടമുക്കിലും മുട്ടിച്ചിറയിലും തെരുവുനായ ആക്രമണത്തില്‍ 20ഓളം പേര്‍ക്ക് കടിയേറ്റു. കടിയേറ്റവരില്‍ അഞ്ചു വയസുകാരനും ഉള്‍പ്പെടും. എടശ്ശേരി പരേതനായ അബ്ബാസിന്‍െറ മകന് അജ്മല്‍ (22), ചോനാരി മുഹമ്മദിന്‍െറ ഭാര്യ മമ്മീര്യം (60), പടിഞ്ഞാറെപീടിയേക്കല് ആലിയുടെ ഭാര്യ ശരീഫ (35), കോണിയേരില് അലവിയുടെ ഭാര്യ ഖദീജ (50) തറയില്‍ മുഹമ്മദിന്‍െറ മകള്‍ ശരീഫ (32), കുര്യാട് അത്താണിക്കല്‍ വിജീഷ് (കുട്ടന്-27), ചേറാഞ്ചേരി ഫാത്തിമ (65), ചേലൂര്‍ ഷനിത (32), കല്ലുവളപ്പില്‍ ബേബി (54), തോട്ടശ്ശേരിപറമ്പ് കാളി (60), എളമ്പുലക്കാട്ട് ഷാജിത (40), കരിപറമ്പത്ത് ലളിത (40), എടശ്ശേരി ഖദീജ (52), തോട്ടശ്ശേരി ഫാത്തിമ (42), തോട്ടത്തില്‍ ശരീഫ (35), മണക്കടവന്‍ മുഹമ്മദ് ഷിബിന്‍ (അഞ്ച്), പതിയില്‍ തങ്ക (36) എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നായ കടിച്ചത്. വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും കടിച്ചിട്ടുണ്ട്. ഒരു നായയാണ് എല്ലാവരെയും കടിച്ചത്. നാട്ടുകാര്‍ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story