Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 5:40 PM IST Updated On
date_range 4 Oct 2015 5:40 PM ISTവൈ-ഫൈ സേവനവുമായി ഹൈടെക് ബസ് ഷെല്‍ട്ടറുകള്‍ വരുന്നു
text_fieldsbookmark_border
പെരിന്തല്‍മണ്ണ: താഴെക്കോട് ഗ്രാമപഞ്ചായത്ത് ബസ് ഷെല്‍ട്ടറുകളില്‍ സൗജന്യമായി ഇന്‍റര്‍നെറ്റ് വൈ-ഫൈ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഉടന്‍ യാഥാഥ്യമാവുക. ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഉപയോഗിച്ചാണ് താഴെക്കോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുക. അഴകേറുന്ന രൂപ ഭംഗി, ഗുണമേന്മയുള്ള ഇരിപ്പിടങ്ങള്‍, രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ എഫ്.എം റേഡിയോ, വിവിധ തരത്തിലുള്ള മൊബൈല്‍ ചാര്‍ജറുകള്‍, ലാപ്ടോപ് മൊബൈല്‍ റെസ്റ്റ് പാഡുകള്‍, മാഗസിന്‍-ന്യൂസ് പേപ്പര്‍ കിയോസ്കുകള്‍ എന്നിവ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ഇന്‍റര്‍നെറ്റ് വൈ-ഫൈ സൗകര്യം, മെക്സിക്കണ്‍ കാര്‍പെറ്റ് ഗ്രാസ് ഉപയോഗിച്ച് നിര്‍മിച്ച പുല്‍ത്തകിടി, റോയല്‍ പാംവൃക്ഷങ്ങള്‍ എന്നിവയാണ് കാത്തിരിപ്പ് കേന്ദ്രത്തിന്‍െറ സവിശേഷതകള്‍. സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകളും മറ്റും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക യു.എസ്.ബി ഓഡിയോ സംവിധാനവും ഷെല്‍ട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കാത്തിരിപ്പ് കേന്ദ്രത്തിന്‍െറയും നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പാണ് ഏറ്റെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story