Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവില്ളേജ് ഓഫിസറില്ല ;...

വില്ളേജ് ഓഫിസറില്ല ; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തൃപ്രങ്ങോട് വില്ളേജ് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ആലത്തിയൂര്‍: തൃപ്രങ്ങോട് വില്ളേജ് ഓഫിസില്‍ ഓഫിസറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തൃപ്രങ്ങോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ളേജ് ഓഫിസ് ഉപരോധിച്ചു. ഒരു മാസത്തോളമായി ഇവിടെ സ്ഥിരം വില്ളേജ് ഓഫിസറില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും വരുന്ന സാധാരണ ജനങ്ങള്‍ പലവട്ടം ഓഫിസില്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണ്. സ്ഥിരം ഓഫിസര്‍ ഇല്ലാത്തതിനാല്‍ ചിലര്‍ക്ക് ചാര്‍ജ് നല്‍കിയിരുന്നു. എന്നാല്‍ അവരും തിരിഞ്ഞുനോക്കാത്തതാണ് പ്രദേശവാസികള്‍ക്ക് ദുരിതമായത്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ 10ന് ഉദ്യോഗസ്ഥരെ ബന്ദികളാക്കി ഉപരോധ സമരം സംഘടിപ്പിച്ചത്. 10 മണിക്ക് തുടങ്ങിയ ഉപരോധം തിരൂര്‍ തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, അഡീഷനല്‍ തഹസില്‍ദാര്‍ മുരളി, തിരൂര്‍ എസ്.ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവര്‍ സ്ഥലത്തത്തെി സി.പി.എം നേതാക്കളായ എ. ശിവദാസന്‍, കെ. നാരായണന്‍, കെ. മുഹമ്മദ് ഫിറോസ്, ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി മുനീര്‍ പെരുന്തല്ലൂര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ത്തിയത്. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തൃപ്രങ്ങോട് വില്ളേജില്‍ ഓഫിസറെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. അതുവരെ തലക്കാട് വില്ളേജ് ഓഫിസര്‍ എല്ലാദിവസവും ഉച്ചക്ക്ശേഷം തൃപ്രങ്ങോട് എത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഉപരോധ സമരത്തിന് കെ.പി. ഷാജിത്, ഷാജല്‍, ധനീഷ്, അഭിജിത്ത്, ഷെഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story