Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2015 4:03 PM IST Updated On
date_range 25 Nov 2015 4:03 PM ISTപയ്യനാട് റോഡ് വീതികൂട്ടല്‍: 28 ലക്ഷം രൂപ ജനങ്ങളില്‍ നിന്ന് കണ്ടത്തൊനുള്ള ശ്രമം പാതിവഴിയില്‍
text_fieldsbookmark_border
മഞ്ചേരി: പയ്യനാട് അങ്ങാടിയില്‍ റോഡ് വീതികൂട്ടാനുള്ള 28 സെന്‍റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്താതെ പൊതുജനങ്ങളില്‍ നിന്ന് പണം കണ്ടത്തൊനുള്ള സ്ഥലം എം.എല്‍.എയുടെ ശ്രമം പാതിവഴിയില്‍. 28 ലക്ഷം രൂപയാണ് ഇത്തരത്തില്‍ വേണ്ടത്. ഒരുവ്യക്തിയും രണ്ടുസ്കൂളുകളും ചേര്‍ന്ന് ഒന്നരലക്ഷം രൂപയാണ് ഇതിനകം പദ്ധതിക്ക് നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയാണ് പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷരെയും മറ്റുജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കമ്മിറ്റിയുണ്ടാക്കിയത്. ഒരാഴ്ചകൊണ്ട് തുക കണ്ടത്തൊനും കൈമാറാനും വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എം.എല്‍.എ ചെയര്‍മാനും മഞ്ചേരി നഗരസഭാധ്യക്ഷനായിരുന്ന വല്ലാഞ്ചിറ മുഹമ്മദലി ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്ന വി. സുധാകരന്‍ ട്രഷററുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചിരുന്നത്. പയ്യനാട് റോഡ് ഇടുങ്ങിയ ഭാഗത്ത് വീതികൂട്ടാന്‍ 28 സെന്‍റ് സ്ഥലമാണ് വേണ്ടത്. ഇതിന് സെന്‍റിന് മൂന്നുലക്ഷംരൂപ നിരക്കില്‍ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറായി സമ്മതപത്രം നല്‍കി. പരമാവധി രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ ഭൂമിക്ക് വില നിശ്ചയിച്ചത്. ബാക്കി സെന്‍റിന് ഒരുലക്ഷംവെച്ചുള്ള പണമാണ് കണ്ടത്തൊനിരുന്നത്. വണ്ടൂര്‍, കാളികാവ്, പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്തുകള്‍, ഇവയുടെ പരിധിയില്‍ വരുന്ന പാണ്ടിക്കാട്, കീഴാറ്റൂര്‍, എടപ്പറ്റ, തൃക്കലങ്ങോട്, കരുവാരകുണ്ട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാര്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റുമാരും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍ ജോയന്‍റ് കണ്‍വീനര്‍മാരുമാണ്. 13 കെട്ടിടങ്ങള്‍ക്ക് സ്ക്വയര്‍ മീറ്ററിന് ആയിരം രൂപവീതം നഷ്ടപരിഹാരം നല്‍കും. മുഴുവന്‍ തുകയും സര്‍ക്കാറിന് നല്‍കാന്‍ തടസ്സങ്ങളുണ്ടെന്നതിനാലാണ് ജനങ്ങളില്‍ നിന്ന് പിരിക്കാന്‍ ഉദ്ദ്യേശിച്ചത്. എന്നാല്‍ ജീവ കാരുണ്യ പ്രവര്‍ത്തനം പോലുള്ളവക്ക് പണം നല്‍കുന്ന മാതൃകയില്‍ സര്‍ക്കാറിന്‍െറ റോഡ് വിപുലീകരണത്തിന് വന്‍ തുക നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞു. സംസ്ഥാന സര്‍ക്കാറിന് എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇത്തരത്തില്‍ റോഡ് വികസനത്തിനുള്ള ഫണ്ട് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കേണ്ടതാണോ എന്നാണ് സംരംഭത്തോട് സഹകരിച്ച് കമ്മിറ്റിയില്‍ അംഗങ്ങളായ ജനപ്രതിനിധികളോട് നാട്ടുകാര്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ വില നിശ്ചയിച്ചതിനാല്‍ അധിക തുക പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്ന് നല്‍കാന്‍ കഴിയില്ളെന്നും എം.എല്‍.എ പറഞ്ഞു. അതുകൊണ്ടാണ് ഉടമകളാവശ്യപ്പെട്ട വിലയ്ക്ക് പൊതുജനങ്ങളുടെ സഹായം തേടുന്നത്. മഞ്ചേരിയില്‍ നേരത്തെയുണ്ടായിരുന്ന ജില്ലാ ആശുപത്രിക്ക് ഇപ്രകാരം ജനങ്ങളില്‍ നിന്ന് പണം കണ്ടത്തൊന്‍ ശ്രമിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നതിനാല്‍ റോഡ് വീതികൂട്ടുന്നതിനും സ്വീകാര്യത ലഭിക്കുമെന്നായിരുന്നു എം.എല്‍.എയടക്കം സംരംഭത്തോട് സഹകരിച്ചവരുടെ അവകാശവാദം. സഹകരണബാങ്കില്‍ ഇതിനായി ജോയന്‍റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അതേസമയം റോഡ് വീതികൂട്ടാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് ഗതികേടും ബന്ധപ്പെട്ടവരുടെ കഴിയുകേടുമാണെന്നും ബജറ്റില്‍ പണം നീക്കിവെക്കാതെയാണിതിനിറങ്ങുന്നതെന്നുമായിരുന്നു സി.പി.എം ധര്‍ണ നടത്തി ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story