Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 5:11 PM IST Updated On
date_range 15 Nov 2015 5:11 PM ISTആശങ്കയില്‍ മുങ്ങിത്താഴ്ന്ന് തൃക്കണ്ടിയൂര്‍
text_fieldsbookmark_border
തിരൂര്‍: തിരൂര്‍ ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥി മാലിക്ദിനാറിനൊപ്പം രണ്ട് കുട്ടികള്‍ കൂടി അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം തൃക്കണ്ടിയൂരില്‍ മണിക്കൂറുകളോളം ആശങ്ക പടര്‍ത്തി. മാലിക്ദിനാറിന്‍െറ മൃതദേഹം ലഭിച്ച ഭാഗവും പരിസരവും അരിച്ചുപെറുക്കിയ ശേഷമാണ് നാട്ടുകാരും അഗ്നിശമന സേനയും തിരച്ചില്‍ അവസാനിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെയാളുകള്‍ ഈ സമയമത്രയും കുളക്കടവില്‍ പ്രാര്‍ഥനകളോടെ കഴിയുകയായിരുന്നു. ടാക്സി ഡ്രൈവറായ വടക്കെ കളത്തില്‍ വിനോദാണ് കുളക്കടവില്‍ മാലിക്ദിനാറിന്‍െറ ബാഗും സമീപത്ത് അഴിച്ചുവെച്ച നിലയില്‍ ചെരിപ്പും ആദ്യം കണ്ടത്. സംശയം തോന്നി കുളത്തിന് സമീപത്തുള്ള മഠത്തില്‍പറമ്പില്‍ ശശികുമാറിന്‍െറ വീട്ടിലത്തെി വിവരം പറഞ്ഞു. ഉടന്‍ ശശികുമാര്‍ കുളക്കടവിലത്തെുകയും കുളത്തിലിറങ്ങി പരിശോധിക്കുകയുമായിരുന്നു. വൈകാതത്തെന്നെ മാലിക്ദിനാറിന്‍െറ മൃതദേഹം ലഭിച്ചു. ഇതിനിടെയാണ് മൂന്ന് കുട്ടികളാണ് കുളക്കടവിലുണ്ടായിരുന്നതെന്ന വിവരം കേട്ടത്. അതോടെ അവരും അപകടത്തില്‍പ്പെട്ടുവെന്ന സംശയം ഉയര്‍ന്നു. തുടര്‍ന്ന് തൃക്കണ്ടിയൂര്‍ ഫ്രന്‍ഡ്സ് ഫോറം പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ എന്ന കുഞ്ഞന്‍, ശിഹാബ്, ബാവ, ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടുതല്‍ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. പൊന്നാനിയില്‍നിന്ന് അഗ്നിശമന സേന കൂടിയത്തെിയതോടെ തിരച്ചില്‍ കുളത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. തിരൂരിലെ അഗ്നിശമന യൂനിറ്റ് താനൂര്‍ വെള്ളിയാമ്പുറത്ത് കിണറ്റില്‍ മൃതദേഹം കണ്ടത്തെിയതിനെ തുടര്‍ന്ന് അവിടേക്ക് പോയതായിരുന്നു. വടിയുപയോഗിച്ച് കുത്തിയും മുങ്ങിത്താഴ്ന്നും പലവട്ടം പരിശോധിച്ച് രണ്ടരയോടെയാണ് മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ളെന്ന് ഉറപ്പ് വരുത്തിയത്. തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍, അഡീഷനല്‍ എസ്.ഐ വിശ്വനാഥന്‍ കാരയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസും മുഴുവന്‍ സമയവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story