Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2015 6:11 PM IST Updated On
date_range 6 Dec 2015 6:11 PM ISTലീഗല്‍ മെട്രോളജി ഓഫിസ് തിരൂരില്‍ നിലനിര്‍ത്തണം
text_fieldsbookmark_border
തിരൂര്‍: വര്‍ഷങ്ങളായി തിരൂരില്‍ പ്രവര്‍ത്തിച്ചുവരുന്നതും ഇപ്പോള്‍ വാടക കുടിശ്ശികയുടെ പേരില്‍ തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഓഫിസില്‍നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നതുമായ ലീഗല്‍ മെട്രോളജി ഓഫിസ് നഷ്ടപ്പെടുത്താതെ തിരൂരില്‍ത്തന്നെ നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ അതത് മാസം ഓരോ വിഭാഗത്തിനും നല്‍കുന്ന റേഷന്‍ സാധനങ്ങളുടെ ലിസ്റ്റും വില വിവരവും റേഷന്‍ കടകളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കാന്‍ നല്‍കുന്നതോടൊപ്പം ഇവ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ഇതിന്‍െറ കോപ്പി അതത് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും നല്‍കണമെന്നും യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് അപകട ഭീഷണിയത്തെുടര്‍ന്ന് മുറിച്ചുമാറ്റിയ പാതയോരങ്ങളിലെ മരങ്ങളുടെ കുറ്റികള്‍ ഉടന്‍ നീക്കം ചെയ്യുക, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോകള്‍ക്കായി പ്രീ -പെയ്ഡ് ബൂത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുക, വേനലില്‍ പലയിടത്തും ജനം കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയുക, തിരൂര്‍ സിറ്റി-താഴെപ്പാലം റോഡില്‍ സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം വണ്‍വേ സമ്പ്രദായം ഒഴിവാക്കുക, തിരൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാനായി ദീര്‍ഘദൂര ചരക്കുവാഹനങ്ങളുള്‍പ്പെടെ കൂട്ടായി, അരിക്കാഞ്ചിറ, ചമ്രവട്ടം പാലം വഴി തിരിച്ചുവിടുക, ആര്‍.ഡി.ഒ ഓഫിസില്‍ ജനന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുക, താനൂര്‍ നഗരസഭയില്‍ ഓടകളും മറ്റും നിര്‍മിക്കാനാവശ്യമായ സ്ഥലം ഉടന്‍ സര്‍വേ നടത്തി നിര്‍ണയിച്ചുനല്‍കുക, കൂട്ടായി റെഗുലേറ്ററില്‍ ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്കും പരിസരവാസികള്‍ക്കും അനുഭവപ്പെടുന്ന ദുരിതമൊഴിവാക്കാന്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്ത് വിഷയം നിയമസഭയില്‍ കൊണ്ടുവരിക, താലൂക്കിലെ വ്യാപക വയല്‍ നികത്തല്‍ തടയുക, താനൂര്‍ നഗരസഭയില്‍ പത്തരഏക്കര്‍ പുറമ്പോക്ക് കൈയേറിയത് ഒഴിപ്പിച്ചെടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പി. കുഞ്ഞിമൂസ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എസ്. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, മുരളീധരന്‍, ബ്ളോക്ക് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി, തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എം. കുഞ്ഞാവ, കെ.ടി. ജലീല്‍ എം.എല്‍.എയുടെ പ്രതിനിധി കെ. സെയ്തലവി മാസ്റ്റര്‍, തിരൂര്‍ ചേംബര്‍ പ്രസിഡന്‍റ് പി.എ. ബാവ, ജനറല്‍ സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍, മേപ്പുറത്ത് ഹംസു, മോനുട്ടി പൊയിലിശ്ശേരി, ടി. ബാബു, സി.എം.ടി. ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story