Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ഓണാഘോഷത്തിമിര്‍പ്പില്‍ വിദ്യാലയങ്ങള്‍

text_fields
bookmark_border
തിരൂര്‍: മാനം തെളിഞ്ഞു നിന്നപ്പോള്‍ ഓണാവധിയിലേക്ക് കടക്കുന്ന ദിവസം വിദ്യാലയങ്ങളില്‍ ആഘോഷത്തിരക്ക്. പൂക്കളമൊരുക്കിയും സദ്യ വിളമ്പിയും മത്സരങ്ങള്‍ സംഘടിപ്പിച്ചും വിദ്യാര്‍ഥികള്‍ വൈവിധ്യങ്ങളുടെ വിരുന്നൂട്ടി. ജീവിത തിരക്കിനിടയില്‍ നഷ്ടമായ സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറ കൂട്ടായ്മകളാവണം ഓണാഘോഷത്തിലൂടെ നമുക്ക് തിരിച്ചു കിട്ടേണ്ടതെന്ന് സിനിമാ താരം ദിനേഷ് പ്രഭാകര്‍. തിരൂര്‍ ഫാത്തിമ മാതാ ഇംഗ്ളീഷ് മീഡിയം നഴ്സറി ആന്‍ഡ് എല്‍.പി സ്കൂളിന്‍െറ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്‍റ് മുജീബ് താനാളൂര്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ സെന്‍റ് മേരിസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് വരിക്കേശേരി, മലയാള സര്‍വകലാശാല പ്രഫ. ഡോ. അശോക് ഡിക്രൂസ്, സിസ്റ്റര്‍ നാന്‍സി ടോം, സിസ്റ്റര്‍ ആനസ് അലക്സ്, മുരളി മേനോന്‍, മനോജ് ജോസ് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികള്‍, മത്സരങ്ങള്‍, ഓണസദ്യ എന്നിവ നടന്നു. തിരൂര്‍: കോട്ട് എ.എം.യു.പി സ്കൂളില്‍ ഓണാഘോഷം ചേംബര്‍ ഓഫ് കോമേഴ്സ് തിരൂര്‍ പ്രസിഡന്‍റ് പി.എ. ബാവ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി. ഇബ്രാഹിം എന്ന കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. സിന്ധു സ്വാഗതം പറഞ്ഞു. മാനേജര്‍ എം. അമീറുദ്ദീന്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് വി.പി. ഷിഹാബുദ്ദീന്‍, ഹമീദ് കൈനിക്കര, അബ്ദുല്‍ ഖാദര്‍ കൈനിക്കര, അക്ബറലി മമ്പാട്, എ.കെ. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു. ചമ്രവട്ടം: ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂളില്‍ കുട്ടികളത്തെിയത് ഭക്ഷണത്തിനുള്ള ഇല വാട്ടിയതും പായസത്തിനുള്ള പാത്രങ്ങളുമായിട്ടായിരുന്നു. കലാപരിപാടികള്‍, ഓണപാട്ട് മത്സരം, മാവേലി ഗാനങ്ങള്‍, കസേരക്കളി, ചാക്കിലോട്ടം, മാവേലിക്ക് മീശവരക്കല്‍, കമ്പവലി, ബലൂണ്‍ പൊട്ടിക്കല്‍, സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ എന്നിവയും നടന്നു. ഓണസദ്യയും നല്‍കി. പ്രധാനാധ്യാപകന്‍ എം. സുരേഷ് ബാബു, വി.വി. ധര്‍മന്‍, പി. അബ്ദുല്ലക്കോയ, പി.യു. സുധീഷ്, വി.യു. സുമതി, എസ്. മായാദേവി, എ. സിന്ധു,എ. രജിത, എ. ജുവൈരിയ, എസ്.കെ.എം. രഞ്ജിത്, എന്‍.പി. കേശവന്‍, ടി.വി. റാഫി എന്നിവര്‍ നേതൃത്വം നല്‍കി. വലിയപറപ്പൂര്‍: ജി.എം.എല്‍.പി സ്കൂളില്‍ പൂക്കള മത്സരം, ഉറിയടി, കസേരകളി, ബലൂണ്‍ പൊട്ടിക്കല്‍ ലെമണ്‍ സ്പൂണ്‍ മത്സരങ്ങളും നാടന്‍ കളികളും തുടങ്ങിയവ നടത്തി. ഓണസദ്യയും ഒരുക്കി. അത്തച്ചമയഘോഷയാത്ര വിദ്യാലയത്തില്‍നിന്ന് ആരംഭിച്ച് നമ്പിയാംകുന്ന്, പട്ടര്‍നടക്കാവ് പ്രദേശങ്ങളില്‍ പര്യടനം നടത്തി. മാവേലി, വാമനന്‍ തുടങ്ങിയ വേഷങ്ങള്‍, പുലിക്കളി, തുമ്പി തുള്ളല്‍, തിരുവാതിരക്കളി, കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങിയ വിദ്യാര്‍ഥികള്‍, വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. രാവിലെ 9.30ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകീട്ട് അഞ്ചുവരെ നീണ്ടു. സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ. ശശീന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് സി. ഹസന്‍, പൂര്‍വ വിദ്യാര്‍ഥി സംഘം ചെയര്‍മാന്‍ അച്ചമ്പാട്ട് ബീരാന്‍കുട്ടി, അധ്യാപകരായ അനൂപ് ചിരുകണ്ടത്ത്, കെ.പി. ശ്രീലത, കെ. പ്രജിത, സി.പി. ബഷീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചമ്രവട്ടം: ജി.എം.യു.പി സ്കൂളില്‍ ഓണാഘോഷം ജനകീയമായി. 1200 കുട്ടികള്‍ക്ക് എം.യു മദ്റസാ ഹാളില്‍ സദ്യയൊരുക്കി. മഹല്ല് പ്രസിഡന്‍റ് യാഹുട്ടി ഹാജി നേതൃത്വം നല്‍കി. ആറാംതരം വിദ്യാര്‍ഥി മുഹമ്മദ് അഫ്സല്‍ മാവേലിയായി വേഷമിട്ടു. മത്സരങ്ങള്‍ക്ക് വി.വി. അനിത, പി. ബിന്ദു, യു. പ്രമീള, ടി.എം. സുജിത, തങ്കമണി, സി.പി. ജിതേന്ദ്രനാഥ്, ഇ.എം. രാജേഷ്, സ്റ്റാലിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. പാചകത്തിന് ഉണ്ണികൃഷ്ണ പിള്ള, സി. ലത, എം. ചിന്നമ്മു, ബാപ്പുട്ടി, കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.പി. ഹംസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ യു.എം. ഹമീദ് മാസ്റ്റര്‍ സ്വാഗതവും എം.കെ. രേണുക നന്ദിയും പറഞ്ഞു. താനൂര്‍: നിറമരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വടംവലി, പൂക്കള മത്സരങ്ങള്‍ നടത്തി. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഓണപ്പാട്ടു മത്സരം സംഘടിപ്പിച്ചു. കൊച്ചുകുട്ടികള്‍ക്കായി നടത്തിയ കുപ്പിക്ക് വളയിടല്‍ മത്സരം രസകരമായി. ഓണസദ്യയും പായസ വിതരണവും നടന്നു. നിറമരുതൂരില്‍ ഓണാഘോഷ മത്സരങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ വി.സി. ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എന്‍.പി. മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ യു.എ. മജീദ്, ശ്യാം കെ. ബാലന്‍, ടി.വി. ബാബു, ഫസല്‍, ഫൗസി, മുഹമ്മദ് ഷാഫി, എം.വി. ബാബു, മാര്‍ഗരറ്റ്, കെ.എല്‍. ഷാജു, സി.പി. കൃഷ്ണന്‍, മീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റീന ടീച്ചറുടെ നേതൃത്വത്തില്‍ തയാറാക്കിയ മഴപതിപ്പ് പ്രകാശനം ചെയ്തു. കാട്ടിലങ്ങാടിയില്‍ സോമന്‍, രാകേഷ്, സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story