Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2015 3:48 PM IST Updated On
date_range 8 Aug 2015 3:48 PM ISTപാമ്പാട്ട് ഹൗസിങ് കോളനി: അനധികൃത താമസക്കാരെ ഒഴിപ്പിക്കും
text_fieldsbookmark_border
മലപ്പുറം: നഗരസഭയുടെ പാമ്പാട്ട് ഹൗസിങ് കോളനിയില്‍ അനധികൃത താമസക്കാരുണ്ടെന്ന് നഗരസഭയുടെ ഇന്സ്പെക്ഷന് സമിതിയുടെ കണ്ടത്തെല്‍. യഥാര്‍ഥ ഉടമസ്ഥര്‍ കൈമാറിയതോ വാടകക്ക് നല്കിയതോ ആകാനാണ് സാധ്യതയെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇ്ന്സ്പെക്ടര്മാര്, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ക്ഷേമകാര്യ സമിതി ചെയര്മാന്, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തിയത്. അനുവദിച്ചവരല്ലാതെ 21 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വീട് കൈമാറാനോ വാടകക്ക് നല്‍കാനോ പാടില്ളെന്ന കരാറോടെയാണ് ഫ്ളാറ്റ് കൈമാറുന്നത്. അനധികൃതമായി താമസിക്കുന്നവരെയും ഫ്ളാറ്റനുവദിച്ചിട്ടും ഇവിടെ താമസമാക്കാത്തവരെയും ഒഴിവാക്കി ഒരു മാസത്തിനകം എല്ലാ ഫ്ളാറ്റുകളിലേക്കും പുതിയ താമസക്കാരെ കണ്ടത്തെുമെന്ന് നഗരസഭാ ചെയര്മാന് കെ.പി. മുഹമ്മദ് മുസ്തഫ നഗഭസഭ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഫ്ളാറ്റുകള്‍ മക്കള്‍ക്ക് താമസിക്കാന്‍ നല്‍കുന്നത് അനുവദനീയമാണെന്നും ചെയര്മാന് പറഞ്ഞു. ഇവിടെയുള്ള 184 ഫ്ളാറ്റുകളിലേക്കും അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ ചിലര്‍ പിന്നീട് പിന്മാറി. 67 കുടുംബങ്ങള്‍ ഇതിനകം താമസം ആരംഭിച്ചിട്ടുണ്ട്. 117 വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒന്നില്‍ കൂടുതല്‍ തവണ അവധി നല്‍കിയിട്ടും താമസമാക്കാന്‍ കൂട്ടാക്കാത്തവരെ ഒഴിവാക്കി പുതിയ അപേക്ഷകരില്‍ കൂടുതല്‍ അര്‍ഹര്‍ക്ക് വീട് നല്‍കാനാണ് കൗണ്‍സില്‍ തീരുമാനം. എല്ലാ സൗകര്യങ്ങളോടും കൂടി 11 തട്ടുകളിലായാണ് 184 ഫ്ളാറ്റുകള്‍ ഒരുക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഇന്റഗ്രേറ്റഡ് ആന്‍ഡ് ഹൗസിങ് സ്കീം ഡെവലപ്മെന്റ് പദ്ധതിയില്‍ അനുവദിച്ച 2.25 കോടിയും നഗരസഭ വിവിധ വികസനപദ്ധതികളിലൂടെ കണ്ടത്തെിയ 2.30 കോടിയുമടക്കം 4.55 കോടി രൂപ ചെലവിലാണ് മലപ്പുറം പാമ്പാട്ട് കുന്നില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story