Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2015 3:48 PM IST Updated On
date_range 8 Aug 2015 3:48 PM ISTപെരിന്തല്‍മണ്ണ ബസ്സ്റ്റാന്‍ഡിന് ഉത്സവാന്തരീക്ഷത്തില്‍ തറക്കല്ലിട്ടു
text_fieldsbookmark_border
പെരിന്തല്‍മണ്ണ: നീണ്ട13 വര്‍ഷത്തെ നൂലാമാലകള്‍ നീക്കം ചെയ്ത് പെരിന്തല്‍മണ്ണ നഗരത്തില്‍ നിര്‍മിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി തറക്കല്ലിട്ടു. ഉത്സവാന്തരീക്ഷത്തില്‍ വര്‍ണഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുന്ന അഞ്ചേക്കറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്റ്റാന്‍ഡിനായി ഭൂമി സൗജന്യമായി വിട്ടുകൊടുത്ത ഭൂ ഉടമകളെക്കുടി പങ്കെടുപ്പിച്ചു. 30 വര്‍ഷത്തെ വികസനം മുന്നില്‍കണ്ടാകണം നഗരസഭകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനെന്ന് ശിലയിട്ട് മന്ത്രി പറഞ്ഞു. ഇതിനായി മാസ്റ്റര്‍ പ്ളാനുണ്ടാകണം. പെരിന്തല്‍മണ്ണയില്‍ വാഹനക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധികള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. 9.21 കോടി രൂപയാണ് ചെലവഴിക്കുക. ഒന്നാംഘട്ടത്തില്‍ ബസ്സ്റ്റാന്‍ഡ് യാര്‍ഡും അതിലേക്കുള്ള അപ്രോച്ച് റോഡുകളും നിര്‍മിക്കുമെന്നും ചൂണ്ടിക്കാട്ടി. നഗരസഭാ ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സുഭഗന്‍, എന്‍ജിനീയര്‍ സി. നടരാജ് എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വള്ളവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. സൂപ്പി, വി. ശശികുമാര്‍, സി. ദിവാകരന്‍, കെ.സി. മൊയ്തീന്‍കുട്ടി, എം.കെ. ശ്രീധരന്‍, പച്ചീരി ഫാറൂഖ്, ഷീബാ ഗോപാല്‍, വി. മോഹനന്‍, കെ.ടി. നാരായണന്‍, വി. രമേശന്‍, പി.കെ. അബൂബക്കര്‍ഹാജി, എം.എ. സക്കീര്‍ഹുസൈന്‍, എം. മുഹമ്മദ് ഹനീഫ, അഡ്വ. എം. ഉമ്മര്‍, ചമയം ബാപ്പു, കെ. സുബ്രഹ്മണ്യന്‍, ടി.എസ്. അഗസ്റ്റ്യന്‍, ടി. സരോജിനി, പത്തത്ത് ജാഫര്‍ എന്നിവര്‍ സാസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story