Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2015 8:11 PM IST Updated On
date_range 3 Aug 2015 8:11 PM ISTകലണ്ടറില്‍ ഈ ഞായര്‍ കറുപ്പ്
text_fieldsbookmark_border
മലപ്പുറം: പതിവ് ഞായറാഴ്ചകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇന്നലെ സര്‍ക്കാര്‍ ഓഫിസുകള്‍. അവധിദിനത്തിന് പകരം പ്രവൃത്തിദിനം, അതായിരുന്നു പ്രത്യേകത. കലണ്ടറില്‍ ചുവപ്പ് രേഖപ്പെടുത്തിയ ദിവസവും പ്രവൃത്തിദിനമായി മാറി. വിടവാങ്ങിയ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരമര്‍പ്പിച്ചാണ് ഓഫിസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിച്ചത്. ‘ഞാന്‍ മരിച്ചാല്‍ ഒരു അവധിദിനം ഉണ്ടാകരുത്. അതിന് പകരം അധികമായി ഒരു പ്രവൃത്തിദിനം ഉണ്ടാകണം’ കലാമിന്‍െറ വാക്കുകള്‍ അനുസരിച്ചായിരുന്നു ഓഫിസ് പ്രവര്‍ത്തനം. കലക്ടര്‍ ഓഫിസ് പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇന്നലെ ജില്ലാഭരണകൂടത്തിന്‍െറ മേധാവി. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് ആദരമര്‍പ്പിച്ച് ജില്ലാകലക്ടര്‍ ടി. ഭാസ്കരന്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി. കലക്ടറുടെ ഓഫിസും ഇന്നലെ സജീവമായിരുന്നു. എന്നാല്‍, ഓഫിസ് പ്രവര്‍ത്തിച്ചെങ്കിലും അവധിദിനം കണക്കിലെടുത്ത് പൊതുജനങ്ങളത്തെിയിരുന്നില്ല. കലാമിന്‍െറ ആദര്‍ശമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞായറാഴ്ചയും പ്രചോദിപ്പിച്ചതെന്ന് കലക്ടര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലാ പൊലീസ് ഓഫിസ് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് ജില്ലാ പൊലീസ് ആസ്ഥാനത്ത് അനുശോചനയോഗം ചേര്‍ന്നു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റീവ് അസി. വി.സി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അക്കൗണ്ട്സ് ഓഫിസര്‍ സി. ബാബു, വി.പി. ഗോപാലന്‍, ബിജു എന്നിവര്‍ സംസാരിച്ചു. സി. മുരളീധരന്‍ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു. കുടുംബശ്രീ ഓഫിസ് കുടുംബശ്രീ ജില്ലാ ഓഫിസും ഞായറാഴ്ച സജീവമായിരുന്നു. രാവിലെ തന്നെ പതിവ് പോലെ ജീവനക്കാരെല്ലാം ഓഫിസിലത്തെി. ഓഫിസ് അവധിദിനത്തിലും പ്രവര്‍ത്തിക്കുന്നതറിഞ്ഞ് അഭിനന്ദിക്കാന്‍ പി. ഉബൈദുല്ല എം.എല്‍.എയും എത്തി. മലപ്പുറം നഗരസഭാ ഓഫിസ് മലപ്പുറം നഗരത്തിലെ ജനങ്ങള്‍ വിവിധ കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്ന മലപ്പുറം നഗരസഭാ ഓഫിസും ഞായറാഴ്ച പ്രവര്‍ത്തിച്ചു. ഫ്രണ്ട് ഓഫിസിലും എന്‍ജിനീയറിങ് വിഭാഗവുമടക്കം എല്ലാ ഓഫിസിലും ജീവനക്കാരത്തെിയിരുന്നു. ഓഫിസ് പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടിയറിഞ്ഞ് വിവിധ ആവശ്യങ്ങള്‍ക്കായി ആളുകളുമത്തെി. സാക്ഷരതാമിഷന്‍ ഓഫിസ് മലപ്പുറം സാക്ഷരതാമിഷന്‍ ഓഫിസും ഞായറാഴ്ച പ്രവര്‍ത്തനസജ്ജമായിരുന്നു. പത്താംതരം തുല്യതാ സമ്പര്‍ക്ക ക്ളാസുകളിലും 37 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ ക്ളാസുകളിലും പ്രത്യകേ അനുശോചനയോഗങ്ങളും നടന്നു. സര്‍വകലാശാലാ മലയാള വിഭാഗം തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പ്രചോദന ദിനമായി ആചരിച്ചു. സ്വപ്നങ്ങളുടെ പരിധികള്‍ ലംഘിച്ച് തന്‍െറ ലക്ഷ്യത്തിലേക്കുയര്‍ന്ന ശാസ്ത്ര പ്രതിഭയായ കലാമിനെ അനുസ്മരിച്ച് സര്‍വകലാശാല ഫിസിക്സ് വിഭാഗം അധ്യാപകന്‍ ഡോ. സി.ഡി. രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആന്തരിക സൗന്ദര്യത്തോടെ കാവ്യലോകത്തും വിഹരിച്ച കലാം വരും തലമുറകള്‍ക്കും സ്വാധീനമാകുമെന്ന് അധ്യക്ഷത വഹിച്ച ഡോ. എല്‍. തോമസുകുട്ടി അഭിപ്രായപ്പെട്ടു. ഡോ. പി. സോമനാഥന്‍, പി. അരുണ്‍ മോഹന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷേമ ജീവേഷ് സ്വാഗതവും ശോഭിത നന്ദിയും പറഞ്ഞു. ഐ ആം കലാം എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story