Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2015 4:47 PM IST Updated On
date_range 1 Aug 2015 4:47 PM ISTകഞ്ചാവ് മാഫിയയുടെ തലസ്ഥാനമായി പെരിന്തല്‍മണ്ണ
text_fieldsbookmark_border
പെരിന്തല്‍മണ്ണ: ജില്ലയിലെ കഞ്ചാവ് മാഫിയയുടെ ആസ്ഥാനമായി മാറുകയാണ് പെരിന്തല്‍മണ്ണ നഗരം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഒരു ക്വിന്‍റലിന് മുകളില്‍ കഞ്ചാവ് നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍നിന്ന് പിടികൂടി. പുറമെ ലഹരി മാഫിയയുടെ തര്‍ക്കത്തില്‍ ബിയര്‍പാര്‍ലറിന് മുന്നില്‍വെച്ച് ഒരാള്‍ കുത്തേറ്റ് മരിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ സാധിച്ചത്. തമിഴ്നാട്ടില്‍നിന്നാണ് പെരിന്തല്‍മണ്ണയിലേക്ക് പ്രധാനമായി കഞ്ചാവത്തെുന്നത്. ട്രെയിന്‍ മാര്‍ഗമാണ് കൂടുതലും. ചെറിയ തോതില്‍ ബസ് വഴിയും എത്തുന്നു. ട്രെയിന്‍ മാര്‍ഗം പാലക്കാട്ടുനിന്ന് എത്തുന്ന കഞ്ചാവ് ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട് റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യമത്തെുക. ഏകദേശം 10 ക്വിന്‍റലോളമാണ് ഇത്തരത്തിലത്തെുന്നത്. ഇവ സൂക്ഷിക്കാന്‍ നഗരത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഗോഡൗണ്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍ക്കുന്നവര്‍ക്ക് ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്. ഇതിന് നഗരത്തില്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. പെരിന്തല്‍മണ്ണയിലത്തെുന്ന കഞ്ചാവ് പിന്നീട് മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ മലയോര-ഗ്രാമീണ മേഖലകളിലേക്ക് എത്തിക്കുന്നു. ട്രെയിനില്‍ വന്‍തോതില്‍ കടത്തുമ്പോള്‍ മണം വരാതിരിക്കാനായി സുഗന്ധദ്രവ്യങ്ങള്‍ പൂശുകയാണ് പതിവ്. ബിസിനസ് സ്പോട്ടുകള്‍ നഗരത്തിന്‍െറ ആളൊഴിഞ്ഞതും പൊലീസിന്‍റ ശ്രദ്ധ പെട്ടെന്ന് ലഭിക്കാത്തതുമായ പത്തോളം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്ത് പഴയ ജഹനറ തിയറ്റര്‍ സ്ഥിതി ചെയ്തിരുന്ന ആളൊഴിഞ്ഞ കേന്ദ്രമാണ് ഇതില്‍ പ്രധാനം. ആള്‍സഞ്ചാരം കുറഞ്ഞതും അപരിചിതരുടെ ശ്രദ്ധയത്തൊത്തതുമായ ഇടവഴിയാണ് ഇത്. ഇവിടെ സന്ദര്‍ശിച്ചാല്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ പാക്കറ്റുകളും നിരവധി കാണാം. പകല്‍സമയങ്ങളില്‍ പോലും മദ്യപരുടെ താവളമാണിവിടം. മനഴി ബസ്സ്റ്റാന്‍ഡും ബിവറേജ് മദ്യഷോപ്പിനെ ചുറ്റിപ്പറ്റിയുമാണ് ആവശ്യക്കാരെ തേടി കച്ചവടക്കാര്‍ കാത്തുനില്‍ക്കുന്ന മറ്റൊരു കേന്ദ്രം. തറയില്‍ ബസ്സ്റ്റാന്‍ഡ് കഞ്ചാവ് വില്‍പനക്ക് ആദ്യമേ പേരുകേട്ട സ്ഥലമാണ്. ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം മാഫിയയുടെ ലക്ഷ്യം വിദ്യാര്‍ഥികളാണ് എന്നതാണ്. നഗരത്തിലെ മിക്ക സ്കൂള്‍ പരിസരങ്ങളില്‍വെച്ചും വില്‍പനക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. നഗരസഭ നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സും ലഹരി വില്‍പന കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഷോപ്പിങ് കോംപ്ളക്സില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും സിറിഞ്ചുകളും നിരോധിത പാന്‍ഉല്‍പന്നങ്ങളുടെ പാക്കറ്റുകളും കണ്ടത്തെിയിരുന്നു. ഇതിനു പുറമെ മുനിസിപ്പല്‍ സ്റ്റേഡിയം പരിസരവും ഇവരുടെ താവളമാണ്. സ്റ്റേഡിയത്തിന്‍െറ മൂന്ന് കവാടങ്ങളും സദാസമയം തുറന്നിട്ടിരിക്കുകയാണ്. ഏത് സമയവും ഇവിടെ അപരിചിതര്‍ ഇരിക്കുന്നത് കാണാം. ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് ഒഴുകുന്നു നഗരത്തിന് പുറമെ സമീപ ഗ്രാമപ്രദേശങ്ങളിലും കഞ്ചാവ് വില്‍പനക്കാര്‍ വേരുറപ്പിക്കുകയാണ്. മങ്കട, അങ്ങാടിപ്പുറം, താഴെക്കോട്, വെട്ടത്തൂര്‍, കാപ്പ്, പട്ടിക്കാട് ചുങ്കം, മഖാംപടി എന്നിവിടങ്ങളിലും വില്‍പനക്കാര്‍ സജീവമാണ്. ചെറിയ പൊതികള്‍ മുതല്‍ വലിയ അളവില്‍ വരെ ഇവിടങ്ങളില്‍ കഞ്ചാവ് ലഭിക്കും. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി വില്‍പന നടക്കുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട പുതിയ ആവശ്യക്കാരെ ലഭിക്കുമെന്നതും പൊലീസ് പരിശോധന കുറവുമെന്നതാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഒരുവെടിക്ക് രണ്ട് പക്ഷി വിദ്യാര്‍ഥികളെ കഞ്ചാവ് മാഫിയ നോട്ടമിടുന്നതിന്‍െറ ലക്ഷ്യം രണ്ടാണ്. ഒന്ന് പുതിയ ഉപഭോക്താക്കളെ നീണ്ടകാലത്തേക്ക് ലഭിക്കും. രണ്ടാമത് കാരിയര്‍മാരായും വില്‍പനക്കാരായും ഇവരെ ഉപയോഗിക്കാം. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കഞ്ചാവ് മാഫിയയുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് മാത്രമല്ല യുവത്വത്തിനെ കെണിയില്‍പ്പെടുത്തുന്നത് എന്ന് തെളിയിക്കുന്ന സംഭവമാണ് ഷോപ്പിങ് കോംപ്ളക്സില്‍ കണ്ടത്തെിയ സിറിഞ്ചുകളും മരുന്നുകുപ്പികളും. ഇവക്ക് പുറമെ നിരവധി അലോപ്പതി മരുന്നുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. പൊലീസിന് ജാഗ്രതയുണ്ട്, പക്ഷേ... പ്രദേശത്തെ കഞ്ചാവ് മാഫിയകളെ ഇല്ലതാക്കാന്‍ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. സമീപകാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് വേട്ട നടക്കുന്നത് പെരിന്തല്‍മണ്ണ പൊലീസിന്‍െറ കീഴിലാണ്. നഗരത്തിലെ ആന്‍റി ഡ്രഗ് സ്ക്വാഡും ഷാഡോ പൊലീസും മുക്കിലും മൂലയിലുമുണ്ട്. അതിനു പുറമേ ബോധവത്കരണ പരിപാടികളുമായി വിദ്യാലയങ്ങളിലും പൊലീസ് സജീവമാണ്. എന്നാല്‍, പൊലീസിന്‍െറ വലകള്‍ക്കും മീതെയാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. പിടിയിലാകുന്നത് താഴെക്കിടയിലുള്ളവര്‍ മാത്രമാണ്. ഏറ്റവും ഒടുവില്‍ പൊലീസ് വലയിലായത് ഇതര സംസ്ഥാനക്കാരനാണ്. സ്വന്തം വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവാണ് അയാള്‍ പെരിന്തല്‍മണ്ണയില്‍ വില്‍പന നടത്തിയത്. നിയമ സംവിധാനങ്ങള്‍ മാത്രം പരിശ്രമിച്ചാല്‍ ഇല്ലാതാകുന്നതല്ല നമ്മുടെ നാട്ടിലെ ലഹരിയുടെ വല. അത് പൊട്ടിക്കാന്‍ സമൂഹമൊന്നാകെ മുന്നിട്ടിറങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story