Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 5:01 AM IST Updated On
date_range 6 May 2020 5:01 AM ISTകുറ്റ്യാടി മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാന്‍ 5.72 കോടി
text_fieldsbookmark_border
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന 47 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി 5.72 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. ആയഞ്ചേരി പാലാനിമുക്ക്-ഭജനമഠം റോഡ് 15 ലക്ഷം, കീരിയങ്ങാടി-കല്ലിങ്കല്‍ റോഡ് പുനരുദ്ധാരണം 10 ലക്ഷം, അഞ്ചുകണ്ടം-കരിവാരിതാഴ റോഡ് പുനരുദ്ധാരണം 13 ലക്ഷം, കുന്നുമ്മലിലെ കൈതപ്പൊയില്‍ റോഡ് 10 ലക്ഷം, കൂടത്തില്മുക്ക്-ടാക്കീസ് റോഡ് 10 ലക്ഷം, മലാഞ്ചേരി-എക്സ്ചേഞ്ച് റോഡ് 10 ലക്ഷം, ഒതയോത്ത് റോഡ് 10 ലക്ഷം, മൊകേരി ഗവ. കോളജ് ബി േബ്ലാക്ക് റോഡ് പുനരുദ്ധാരണം 10 ലക്ഷം, പിലായി-കല്ലുംപുറം റോഡ് 10 ലക്ഷം, കുറ്റ്യാടി തറപ്പുറത്തുതാഴ-ചാക്കൊലക്കണ്ടിതാഴ റോഡ് 10 ലക്ഷം, വടയം-വളയന്നൂർ റോഡ് 10 ലക്ഷം, മൊകേരി-പൂക്കൊട്ടുംപൊയില് റോഡ് 22 ലക്ഷം, മണിയൂരിലെ കണ്ടിപറമ്പത്തുമുക്ക്-കുറ്റിപ്പറമ്പത്ത് മീത്തല്‍ റോഡ് 10 ലക്ഷം, പാലോള്ളതില്മുക്ക്-കൂത്തപ്പള്ളിതാഴ റോഡ് 11.20 ലക്ഷം, പാലോറമുക്ക്-കരുവഞ്ചേരി കൈരളി വായനശാല റോഡ് 15 ലക്ഷം, കൊളായിമീത്തല്-ചാത്തോത്ത് അമ്പലം റോഡ് പുനരുദ്ധാരണം 10 ലക്ഷം, തടത്തില്‍മുക്ക്-പുല്ലരിതയാട്ട് റോഡ് പുനരുദ്ധാരണം 10 ലക്ഷം, പാറപ്പുറം-കീഴല്‍ പള്ളി റോഡ് 10 ലക്ഷം, പുറമേരിയിലെ ചവലേരിതാഴ-പൂരക്കള്ളി റോഡ് 10.5 ലക്ഷം, പുറമേരിതെരു-കുറ്റിയില്‍ റോഡ് 10.5 ലക്ഷം, അരൂര്‍ മുള്ളന്‍മുക്ക്-കല്ലുംപുറം-ആയഞ്ചേരി റോഡ് 10.5 ലക്ഷം, ടൗണ്‍ പള്ളി-ചാലിൽപൊയില് റോഡ് 17.5 ലക്ഷം, അരൂര്‍ യു.പി സ്കൂള്‍-കരിക്കീരി റോഡ് 17.5 ലക്ഷം, കക്കംവള്ളി-പനയുള്ളതില്കണ്ടി റോഡ് 10 ലക്ഷം, പുറമേരിമില്ല്-പറമ്പത്തുമുക്ക് റോഡ് 13 ലക്ഷം, എളയടം അമ്പലം-കരുവന്തേരിതാഴ റോഡ് 15 ലക്ഷം, അരൂര്‍ രാമത്തുപൊയില്-കല്ലുംപുറം റോഡ് 18 ലക്ഷം, മുള്ളന്‍മുക്ക്- കല്ലുംപുറം കോളനി റോഡ് 20 ലക്ഷം, മത്തത്തുമുക്ക് മാക്കൂട്ടത്തില്‍ റോഡ് 10 ലക്ഷം, മലയില്‍-വാട്ടര്‍ ടാങ്ക് റോഡ് 10 ലക്ഷം, കുനിങ്ങാട്-തലായി റോഡ് 15 ലക്ഷം, നരേന്ദ്ര ഓയില്‍ മില്ല് റോഡ് 14 ലക്ഷം, കുഞ്ഞേക്കന്പീടിക- കുതിരവട്ടം സ്കൂള്‍ റോഡ് 10 ലക്ഷം, കളത്തിൽപീടിക റോഡ് 10 ലക്ഷം, പാറോത്തുപീടിക റോഡ് 20 ലക്ഷം, കപ്ലിക്കണ്ടി-അയ്യാംകണ്ടി റോഡ് പുനരുദ്ധാരണം 15 ലക്ഷം, ചവലേരിതാഴ-പുറക്കാളി റോഡ് 10 ലക്ഷം, തിരുവള്ളൂരിലെ കണ്ടിയില്താഴ-കടമേരി റോഡ് 10 ലക്ഷം, കുറ്റിക്കണ്ടിമുക്ക്-കാവുംകുനി റോഡ് പുനരുദ്ധാരണം 15 ലക്ഷം, പനച്ചിക്കല്‍ താഴ-കനവത്തുതാഴ-പൂക്കോട്ട് കുന്നുമ്മല്‍ റോഡ് പുനരുദ്ധാരണം 10 ലക്ഷം, ചാപ്പയില്മുക്ക്-കൂമുള്ളന്‍കണ്ടി -ചെമ്മരത്തൂര്‍ റോഡ് 10, മുയ്യാട്ടുമ്മല്താഴ-ചോയിമഠം റോഡ് പുനരുദ്ധാരണം 10 ലക്ഷം, മവ്വഞ്ചേരിമുക്ക്-മങ്ങാട്ടുകുന്ന് റോഡ് 15 ലക്ഷം, വില്യാപ്പള്ളി പഞ്ചായത്ത് ഓഫിസ്-ഇല്ലത്തുമീത്തല്‍ റോഡ് പുനരുദ്ധാരണം 10 ലക്ഷം, അരയാക്കൂല്‍താഴ-തടത്തില്‍പറമ്പ് റോഡ് 10 ലക്ഷം, മൂലന്തോടിതാഴ-കീഴല്‍ ശിവക്ഷേത്രം റോഡ് പുനരുദ്ധാരണം 10 ലക്ഷം, ഈരായീൻെറ മീത്തല്‍-സിദ്ധസമാജം റോഡ് പുനരുദ്ധാരണം 10 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story