Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോംട്രസ്​റ്റ്​:...

കോംട്രസ്​റ്റ്​: ജോലിനല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഹൈകോടതിയെ സമീപിച്ചു

text_fields
bookmark_border
കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട ് കോംട്രസ്റ്റ് വീവിങ് ഫാക്ടറി തൊഴിലാളി കൂട്ടായ്മ ഹൈകോടതിയില്‍ റിട്ട് ഫയല്‍ ചെയ്തുവെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതി‍ൻെറ അടിസ്ഥാനത്തില്‍ ഹൈകോടതി സർക്കാറിനും കെ.എസ്.ഐ.ഡി.സിക്കും നോട്ടീസ് അയച്ചു. മൂന്നുവര്‍ഷം മുമ്പ് കോംട്രസ്റ്റ് തുറന്നു പ്രവര്‍ത്തിക്കണമെന്നും അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്നും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിധി നടപ്പാക്കുക, 2018ല്‍ കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. തൊഴിലാളി സംഘടനകള്‍ കോംട്രസ്റ്റ് വിഷയത്തില്‍ സമരരംഗത്തുണ്ടായിരുന്നു. എന്നാല്‍, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലി‍ൻെറ വിധി ഹൈകോടതി സ്‌റ്റേ ചെയ്തു എന്ന വാദമുയര്‍ത്തി ട്രേഡ് യൂനിയന്‍ നേതാക്കള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 107 തൊഴിലാളികളാണ് കോംട്രസ്റ്റില്‍ അവശേഷിക്കുന്നത്. ഇതില്‍ 58 തൊഴിലാളികളാണ് കൂട്ടായ്മയില്‍ ഉള്ളത്. ഇവരാണ് ഹൈകോടതി കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ളത്. പി.കെ. സന്തോഷ്‌കുമാര്‍, ടി. മനോഹരന്‍, എം.കെ. രജീന്ദ്രന്‍, കെ. ബിനീഷ്ചന്ദ്രന്‍, പി.പി. പ്രേമരാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story