Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 4:59 AM IST Updated On
date_range 5 Jan 2020 4:59 AM ISTമലാപ്പറമ്പില്‍ ഫ്ലൈഓവര്‍ നിർമിക്കണം -താലൂക്ക് വികസന സമിതി
text_fieldsbookmark_border
കോഴിക്കോട്: മലാപ്പറമ്പ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫ്ലൈ ഓവര്‍ നിർമിക്കണമെന്ന് താലൂക്ക് വിക സനസമിതി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാറിൻെറ റവന്യൂ വരുമാനം കൂട്ടുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ വാരണമെന്നും സമിതി ആവശ്യെപ്പട്ടു. ചാലിയാറിൻെറ ഇരുകരകളില്‍ താമസിക്കുന്നവര്‍ മണ്ണിടിച്ചില്‍ കാരണം ഭീഷണി നേരിടുന്നുണ്ട്. റിവര്‍ മാനേജ്‌മൻെറ് ഫണ്ട് ഉപയോഗിച്ച് ഇരു കരകളും കെട്ടി സംരക്ഷിക്കണം. നഗരത്തിലെ അനധികൃത കരിമ്പിന്‍ ജ്യൂസ് വില്‍പന തടയണം. എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന് അനധികൃത ഇൻറര്‍വ്യൂ നടത്തരുത്. നഗരത്തില്‍ ആപത്കരവും അശ്രദ്ധവുമായ രീതിയില്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. കേന്ദ്രസര്‍ക്കാറിൻെറ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍ എന്നിവ രാജ്യത്തിൻെറ മതനിരപേക്ഷത തകര്‍ക്കുമെന്നും ജനാധിപത്യ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കമാണെന്നും ഈ നിയമം റദ്ദാക്കി ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കയും ഭീതിയും അകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ. ഷറീന, കെ.പി. കൃഷ്ണന്‍കുട്ടി, കെ. മോഹനന്‍, പി.വി. നവീന്ദ്രന്‍, എന്‍.വി. ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണന്‍, സി.എന്‍. ശിവദാസന്‍, അസീസ് മണലൊടി, സി.പി. ഉസ്മാന്‍കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story