Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTജീവനക്കാരുടെ മുടങ്ങിയ ശമ്പളം ലഭ്യമാക്കണം - എൻ.ജി.ഒ. അസോസിയേഷൻ
text_fieldsbookmark_border
കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടനെ ലഭ്യമാക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് ആവശ്യപ്പെട്ടു. ഒരു മാസത്തിലേറെയായി പ്രിൻസിപ്പൽ, സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് കാരണം ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരെ ഉടൻ നിയമിക്കണമെന്നും മുടങ്ങിയ ശമ്പളം എത്രയും പെെട്ടന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് എൻ. സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. ശശികുമാർ കാവാട്ട്, എം. ഷിബു, എൻ.പി. രഞ്ജിത്, വി. ജാഫർഖാൻ, പ്രേംനാഥ് മംഗലശ്ശേരി, കെ.എം. ഷാജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ്.എൻ. ഭാനുപ്രകാശ്, കെ.ടി. നിഷാന്ത്, വി.വി. ശശിധരൻ എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story