Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:03 AM IST Updated On
date_range 28 Feb 2019 5:03 AM ISTചികിത്സക്കൊപ്പം വായനയുമൊരുക്കി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി
text_fieldsbookmark_border
കുറ്റ്യാടി: നാഷനൽ ഹെൽത്ത് മിഷെൻറയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിെൻറയും സഹകരണത്തോടെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ഐ.ഇ.സി കോർണർ ആൻഡ് ലൈബ്രറി തുടങ്ങി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആരോഗ്യ പരിപാലന പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുറമെ പുറത്തുള്ള കിടപ്പുരോഗികൾക്ക് ആരോഗ്യവകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് പ്രവർത്തകർ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കും. പുസ്തകങ്ങൾ പൊതുജനങ്ങളിൽനിന്നും സന്നദ്ധ സംഘങ്ങളിൽനിന്നും ശേഖരിക്കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് എം. ജമീല ഉദ്ഘാടനം ചെയ്‌തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാണു ഏറ്റുവാങ്ങി. തായന ബാലാമണി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, എച്ച്.എസ്. ജോൺസൺ ജോസഫ്, ഡോ. ഷാജഹാൻ, ആശുപത്രി പി.ആർ.ഒ സിനില, ഡോ. ശുഭലക്ഷ്മി, ഡോ. പ്രദീപ് കുമാർ, ഭാസ്കരൻ, നഴ്സിങ് സൂപ്രണ്ട് റോസമ്മ, എച്ച്.ഐ. ബാബു, എ.കെ. ബിജു, രാധാകൃഷ്ണൻ, പി.വി. ബാലൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
