Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകീഴരിയൂർ കൃഷിഭവനിൽ...

കീഴരിയൂർ കൃഷിഭവനിൽ ജീവനക്കാരില്ല; പ്രയാസപ്പെട്ട്​ കർഷകർ

text_fields
bookmark_border
കീഴരിയൂർ: കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി കിസാൻ സ മ്മാൻ നിധി പദ്ധതി പ്രകാരം അപേക്ഷ കൊടുക്കാൻ ഏറെ തിരക്കാണ്. കീഴരിയൂർ കൃഷി ഭവനിൽ ഒരു കൃഷി അസിസ്റ്റൻറ് സ്ഥലംമാറി പോകുകയും മറ്റൊരാൾ സർവിസിൽനിന്നു പിരിയുകയും ചെയ്തിട്ട് ഏറെ കാലമായി. പകരം നിയമനം നടന്നിട്ടില്ല. കൃഷി ഓഫിസറും കൃഷി അസിസ്റ്റൻറും മന്ത്രിയുടെ പരിപാടിക്ക് കോഴിക്കോട് പോയതിനാൽ താൽക്കാലിക ജീവനക്കാരി മാത്രമാണ് വെള്ളിയാഴ്ച ഓഫിസിൽ ഉണ്ടായിരുന്നത്. നിരവധി പേർ അപേക്ഷയുമായി രാവിലെ മുതൽ കൃഷിഭവനിൽ എത്തിയിരുന്നു. കൃഷിഭവനിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story